റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായ കായംകുളം കൊച്ചുണ്ണി മലയാളത്തില്‍ ഇന്നുവരെയില്ലാത്തെ തരത്തിലുള്ള റിലീസാണ് നടത്തിയത് കേരളത്തിനു പുറമേ മറ്റ് ഇന്ത്യന്‍ സെന്ററുകളിവും വിദേശ സെന്ററുകളിലും ഒരുമിച്ചാണ് ചിത്രം റിലീസ് ചെയ്തത്. കേരളത്തില്‍ 360ലേറേ സ്‌ക്രീനുകളില്‍ ആദ്യ ദിനത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രം 1612 ഷോകളാണ് നേടിയത്. കേരള ബോക്‌സ്ഓഫിസില്‍ എല്ലാ ഭാഷകളിലെയും റെക്കൊഡാണിത്.
1370 ഷോകള്‍ കളിച്ച ബാഹുബലി 2 ആണ് രണ്ടാം സ്ഥാനത്തുള്ളത്. അജിത് ചിത്രം വിവേഗം ആദ്യ ദിനത്തില്‍ 1288 ഷോകള്‍ കളിച്ചു. വിജയ് ചിത്രം മെര്‍സല്‍ 1262 ഷോകളും കളിച്ചു. 1240 ഷോകള്‍ ആദ്യ ദിനത്തില്‍ കളിച്ച മമ്മൂട്ടി ചിത്രം മാസ്റ്റര്‍ പീസിനാണ് നിലവില്‍ മലയാള ചിത്രങ്ങള്‍ക്കിടയിലെ രണ്ടാം സ്ഥാനം. രജനീകാന്ത് ചിത്രം കബാലി 1138 ഷോകളും കാല 1067 ഷോകളും കളിച്ചു. മോഹന്‍ലാല്‍ ചിത്രം വില്ലന്‍ 1055 ഷോകള്‍ ആദ്യ ദിനത്തില്‍ കളിച്ചു. മോഹന്‍ലാല്‍ ചിത്രം വെളിപാടിന്റെ പുസ്തകം 912 ഷോകള്‍ ആദ്യ ദിനത്തില്‍ കളിച്ചു. വിക്രം ചിത്രം ഐ 885 ഷോകളും കളിച്ചു.