മോഹന്‍ലാല്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഒടിയന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. മൂന്നു ദിവസത്തെ അവസാനഘട്ട ഷൂട്ടിംഗ് ഇന്ന് പുലര്‍ച്ചെ 3 മണിക്കാണ് സമാപിച്ചത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ വാരണാസിയില്‍ ചിത്രീകരണം ആരംഭിച്ച അഞ്ചു ഷെഡ്യൂളുകളായാണ് പൂര്‍ത്തിയാക്കിയത്. മോഹന്‍ലാലിന്റെ മേക്ക് ഓവറിനെടുത്ത സമയവും താരങ്ങളുടെ ഡേറ്റുകള്‍ തമ്മില്‍ വന്ന ഉരസലും ചിത്രത്തിന്റെ ഷൂട്ടിംഗ് വൈകിപ്പിച്ചു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷനും അവസാന ഘട്ടത്തിലാണെന്നും ഡിസംബര്‍ 14ന് തന്നെ റിലീസ് ഉണ്ടാകുമെന്നും സംവിധായകന്‍ വി എ ശ്രീകുമാര്‍ അറിയിക്കുന്നു.
It’s final wrap – odiyan at 3am. Now final lap of post prdn before it reached he reaches you in theater on dec 14th. Started on a night in varanasi and ended on another night . 1.5 years with odiyan . God bless pic.twitter.com/1EA8uPqCR2
— shrikumar menon (@VA_Shrikumar) October 20, 2018
145 days of shoot and 1.5 years of my life living with an idea called odiyan. Antony Harikrishnan Shaji peter prasanth johnkutty Jayachandran sam Vfxwala and one big family of my crew. Felt emotional when I lit camphor on the wrap up moment. Support love prayers got me going. pic.twitter.com/b587RgQCxu
— shrikumar menon (@VA_Shrikumar) October 20, 2018
Thank you laletan , manju , innocentetan Sidhiqueka, nandu,naren,kailash,sreejaya sana,santoshkeezhatoor,Aneesh menon, Harith and a brilliant team of newcomers for giving a scintillating performance and support pic.twitter.com/rZFx1lnDM6
— shrikumar menon (@VA_Shrikumar) October 20, 2018
Thank you my brother Antony for the trust and Thank you laletan for the faith , thAnk you pappetan for the guidance , thank you my ad team for backing me creatively and emotionally. Thank God for keeping right in your grip in this roller coaster ride of filming odiyan. pic.twitter.com/76FEFIGH9X
— shrikumar menon (@VA_Shrikumar) October 20, 2018
ചിത്രത്തിന്റെ വ്യത്യസ്ത പ്രൊമോഷന്‍ പരിപാടികള്‍ക്കും തുടക്കമായിട്ടുണ്ട്. ഒടിയന്‍ മാണിക്യം എന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ പൂര്‍ണകായ പ്രതിമ എറണാകുളത്ത് വ്യാപാര സ്ഥാപനത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇത്തൊരമൊരു പ്രചാരണം ആദ്യമാണെന്നാണ് ശ്രീകുമാര്‍ പറയുന്നത്. ക്ലീന്‍ ഷേവ് ലുക്കില്‍ നിന്ന് മോഹന്‍ലാല്‍ കട്ടത്താടിയുള്ള ലുക്കിലേക്ക് മാറുന്നതിനായാണ് മൂന്നുദിവസത്തെ ചിത്രീകരണം മാറ്റിവെച്ചത് എന്നാണ് സൂചന. പ്രകാശ് രാജ്, മഞ്ജു വാര്യര്‍, ഇന്നസെന്റ്, നരേന്‍ തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്.
Laletan to kick start the grand Odiyan Promotion series today by unveiling the life size statue of Odiyan Manickan – the first of its kind in the promotion history of Indian cinema. more innovations to follow running into the release day. Let’s celebrate rise of a desi super hero
— shrikumar menon (@VA_Shrikumar) October 20, 2018
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്പര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ