ആസിഫിന്‍റെ ‘എല്ലാം ശരിയാകും’ റിലീസിന് തയാറെടുക്കുന്നു

ആസിഫിന്‍റെ ‘എല്ലാം ശരിയാകും’ റിലീസിന് തയാറെടുക്കുന്നു

ജിബു ജേക്കബ് സംവിധാനം ചെയ്ത് ആസിഫ് അലിയും രജിഷ വിജയനും മുഖ്യ വേഷങ്ങളിലെത്തുന്ന ‘എല്ലാം ശരിയാകും’ എന്ന ചിത്രത്തിന്‍റെ ഫൈനല്‍ മിക്സ് പൂര്‍ത്തിയായി. ഒരു പൊളിറ്റിക്കല്‍ സറ്റയറായാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. ‘അനുരാഗ കരിക്കിന്‍വെള്ളം’ എന്ന അരങ്ങേറ്റ ചിത്രത്തിനു ശേഷം രജിഷ വീണ്ടും ആസിഫിന്‍റെ നായികയായി എത്തുകയാണ്. തിയറ്റര്‍ റിലീസ് ആയി ചിത്രം എത്തിക്കാനാണ് നിലവിലെ പദ്ധതി. എന്നാല്‍ സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കുന്നത് വൈകിയാല്‍ ഇതിന് മാറ്റം ഉണ്ടായേക്കും.

ബിജു മേനോന്‍ നായകനായ ആദ്യരാത്രിയാണ് ജിബു ജേക്കബിന്റെ സംവിധാനത്തില്‍ ഒടുവിലായി റിലീസ് ചെയ്ത ചിത്രം. തിയറ്ററുകളില്‍ നിന്ന് ശരാശരി വിജയം നേടാന്‍ ഈ ചിത്രത്തിനായി. വെള്ളിമൂങ്ങ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ വിജയചിത്രങ്ങളും ഒരുക്കിയത് ജിബു ജേക്കബ്ബാണ്. ഷാരിസ്, ഷെല്‍ബിന്‍, നെബിന്‍ എന്നിവര്‍ ചേര്‍ന്നാണ് ‘ എല്ലാം ശരിയാകും’ തിരക്കഥ ഒരുക്കിയത്. ശ്രീജിത് നായര്‍ ക്യാമറയും ഔസേപ്പച്ചന്‍ സംഗീതവും നിര്‍വഹിച്ചു. സൂരജ് ഇ എസ് ആണ് എഡിറ്റിംഗ് ചെയ്തത്.

Asif Ali and Rajisha Vijayan starrer ‘Ellam Shariyakum’ gearing for release. Final mix for the Jibu Jacob directorial completed.

Latest Upcoming