മധുരരാജ ആരാധകരെ ആവേശത്തിലാക്കാന്‍ പോന്ന ചേരുവകളെല്ലാം ചേര്‍ന്ന ഫെസ്റ്റിവല്‍ എന്റര്‍ടെയ്‌നറാണ്. ചിത്രം ബോക്‌സ്ഓഫിസില്‍ മുന്നോട്ടുപോകുമെന്ന അഭിപ്രായമാണ് എല്ലാ സെന്ററുകളില്‍ നിന്നും ലഭിക്കുന്നത്. ആദ്യ ഷോകള്‍ക്ക് വലിയ ആഘോഷ പരിപാടികളാണ് പ്രധാന സെന്ററുകളിലെല്ലാം ഫാന്‍സ് പ്രവര്‍ത്തകര്‍ ഒരുക്കിയത്. ആലപ്പുഴ പോലെയുള്ള സെന്ററുകളില്‍ തലേന്ന് രാത്രി തന്നെ ഡിജെ ഉള്‍പ്പടെയുള്ള ആഘോഷങ്ങളും ഉണ്ടായിരുന്നു. തങ്ങള്‍ക്ക് ആഘോഷിക്കാന്‍ പാകത്തിലുള്ള ചിത്രം തന്നെയാണ് ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് ഒരുക്കിയിട്ടുള്ളതെന്ന് ചിത്രം കഴിഞ്ഞിറങ്ങിയ ആരാധകരും പറഞ്ഞു. ആദ്യ ഷോകള്‍ക്കു ശേഷവും മിക്ക തിയറ്ററുകളിലും ആഘോഷമുണ്ടായിരുന്നു. ആദ്യ ഷോയ്ക്കു ശേഷം ചില ആരാധകര്‍ക്ക് മമ്മുക്കയുമായി ഫോണില്‍ സംസാരിക്കാന്‍ പറ്റിയതിന്റെ വിഡിയോ ഇപ്പോള്‍ വൈറലാകുകയാണ്. നിര്‍മാതാവ് ജോബി ആണ് ഈ അവസരം ഒരുക്കി കൊടുത്തത്. നെല്‍സണ്‍ ഐപ്പ് നിര്‍മിച്ച ചിത്രം കാണാന്‍ മമ്മൂട്ടി ആരാധകന്‍ കൂടിയായ ജോബി ആദ്യ ഷോക്കു തന്നെ എത്തിയിരുന്നു.