New Updates
  • മോഹന്‍ലാലിന്റെ മരക്കാര്‍ എത്തുന്നത് 10 ഭാഷകളില്‍ ?

  • സിനിമയിലെത്തിയ ശേഷം പരാജയ പ്രണയം ഉണ്ടായിരുന്നു, അത് മനോഹരമായിരുന്നു- ഭാവന

  • സൗബിനിന്റെ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ റഷ്യയില്‍ തുടങ്ങി

  • വിനീസ് ശ്രീനിവാസന്റെ ‘മനോഹരം’- ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണാം

  • ഓര്‍ക്കാപ്പുറത്ത് ഒരൗണ്‍സ് നൊസ്റ്റാള്‍ജിയ, തൃശൂര്‍ സ്റ്റാന്‍ഡിനെ കുറിച്ച് ലാല്‍ജോസ്

  • കാതലേ കാതലേ കന്നഡയില്‍ എത്തിയപ്പോള്‍, 99ലെ വിഡിയോ ഗാനം

  • പാര്‍വതി സൂപ്പര്‍സ്റ്റാറുകള്‍ക്കിടയില്‍ ഒരു പടി മുന്നില്‍- കെ കെ ഷൈലജ

  • നേരില്‍ കണ്ട് നാല് മോഹന്‍ലാല്‍ കഥാപാത്രങ്ങളെ കുറിച്ച് മുരളീ ഗോപി

  • തിയറ്ററുകളിലെ ആദ്യ ശബ്ദത്തിന്റ ഉടമയ്ക്ക് ആദരാഞ്ജലികള്‍

  • ലക്ഷ്മി ബോംബില്‍ ട്രാന്‍സ്‌ജെന്‍ഡറായി അമിതാഭ് ബച്ചന്‍

മോളിവുഡിന്റെ വിശ്വാസ്യത തകര്‍ക്കുന്ന ട്വിറ്റര്‍ വ്യാജ പേജുകള്‍

മലയാള സിനിമയില്‍ കോടി ക്ലബുകളുടെയും കളക്ഷന്റെയും പേരിലുള്ള തര്‍ക്കങ്ങള്‍ ആരംഭിച്ചിട്ട് കുറച്ച് വര്‍ഷങ്ങളേ ആയിട്ടുള്ളൂ. ഒരു ഏഴെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ 15 കോടിക്കടുത്ത് കളക്ഷന്‍ ലഭിച്ചാല്‍ അത് വന്‍ വിജയമായാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ ടിക്കറ്റ് ചാര്‍ജ്ജിലും സിനിമയുടെ നിര്‍മാണ ചെലവിലും റിലീസ് തിയറ്ററുകളുടെ എണ്ണത്തിലും വലിയ വര്‍ധനവാണ് ചുരുങ്ങിയ കാലത്തിനുള്ളില്‍ ഉണ്ടായത്.
ബി, സി ക്ലാസ് തിയറ്ററുകള്‍ കുറയുകയും ചെയ്തതോടെ കൂടുതല്‍ തിയറ്ററുകളില്‍ റിലീസ് ചെയ്ത് പരമാവധി നേട്ടം വേഗത്തില്‍ ഉണ്ടാക്കുക എന്ന പ്രവണത വന്നതിനൊപ്പം കളക്ഷന്‍ വിവരങ്ങള്‍ വളരേ വേഗവും കൃത്യമായും ലഭിക്കാന്‍ തുടങ്ങി. ഇതോടെ ആരാധകര്‍ക്കിടയിലും സിനിമകള്‍ക്കിടയിലും തന്നെ കളക്ഷന്‍ പറഞ്ഞുള്ള പ്രചാരണങ്ങളും തര്‍ക്കങ്ങളും പതിവായി. തങ്ങളുടെ താരത്തിന്റെ റെക്കോഡുകള്‍ മാത്രം ഓര്‍ത്തുവെക്കാനും യഥാര്‍ത്ഥമെന്ന് വിശ്വാസിക്കാനും ആരാധകര്‍ക്ക് താല്‍പ്പര്യമുണ്ടാകും. എന്നാല്‍ സിനിമ മുന്നോട്ട് ചലിക്കുന്ന ഒരു സാങ്കേതിക കലാരൂപമാണ്. കോടി ക്ലബ്ബുകളില്‍ കണക്കുകൂട്ടപ്പെട്ടില്ല എന്നതു കൊണ്ട് പപ്പയുടെ സ്വന്തം അപ്പൂസും കിംഗും നരസിംഹവും ചന്ദ്രലേഖയുമൊന്നും പുലിമുരുകനേക്കാള്‍ കുറഞ്ഞ വിജയങ്ങളായല്ല യഥാര്‍ത്ഥ പ്രേക്ഷകരുടെ മനസില്‍ നിലനില്‍ക്കുന്നത് എന്നതല്ലേ സത്യം?

ഈ കളക്ഷന്‍ പോരിനെ മൂപ്പിക്കാനും തങ്ങളുടെ താരത്തിനെ ഉയര്‍ത്തിക്കാട്ടാനുമായാണ് ആധികാരികമെന്ന് തോന്നിപ്പിച്ച് ആരംഭിക്കുന്ന ചില ട്വിറ്റര്‍ പേജുകളിലൂടെ ചിലര്‍ ലക്ഷ്യമിടുന്നത്. ഒരു സിനിമയുടെ തന്നെ കൃത്യമായ കളക്ഷന്‍ വിവരമെന്ന നിലയില്‍ 10 തരം റിപ്പോര്‍ട്ടുകളെങ്കിലും ട്വിറ്ററില്‍ നിന്ന് ഇന്ന് കണ്ടെടുക്കാം. ഓണ്‍ലൈന്‍ ബുക്കിംഗ് വഴിയും തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലും ഇന്ന് ചിത്രങ്ങളുടെ കളക്ഷന്‍ ഒരു പരിധിവരെ കണക്കാക്കാവുന്നതാണ്, ഒരു പരിധി വരെ മാത്രം. നിര്‍മാതാവില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ കൂടി കണക്കാക്കിയെ കളക്ഷന്‍ സംബന്ധിച്ച് പറയാവൂ എന്നതാണ് സില്‍മയുടെ നയം.
ചിലപ്പോഴൊക്കെ സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി മൊത്തം ബിസിനസിലൂടെ ലഭിച്ച തുകയെ കളക്ഷന്‍ എന്ന നിലയില്‍ അല്‍പ്പം പെരുപ്പിച്ച് റൗണ്ട് ചെയ്ത് പോസ്റ്റര്‍ അടിക്കുന്ന പ്രവണത മലയാള സിനിമയിലുണ്ട്. പോക്കിരിരാജ, പുലി മുരുകന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ഇത്തരം തന്ത്രങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നത് നിര്‍മാതാവ് തന്നെ ഏറക്കുറേ സമ്മതിച്ചിട്ടുള്ളതാണ്. എന്നാല്‍ കൃത്യം ഫിഗറോടെ ഓരോ സെന്ററില്‍ നിന്നും ലഭിച്ച കളക്ഷന്‍ തുകയടക്കം വ്യക്തമാക്കി പുറത്തുവിട്ടാലും ആ കളക്ഷന്‍ അംഗീകരിക്കില്ലെന്ന ഹുങ്കാണ് കൂണു പോലെ പൊന്തിമുളക്കുന്ന ചില ‘ആധികാരിക’ ട്വിറ്റര്‍ പേജുകള്‍ ചെയ്യുന്നത്. ഒരു താരത്തിന്റെ ആരാധകര്‍ കളക്ഷന്‍ ഉയര്‍ത്തിക്കാട്ടാന്‍ വ്യത്യസ്ത മേഖലകളിലെ സെന്ററുകളില്‍ നിന്നുള്ള ഓരോ കളക്ഷനിലും അല്‍പ്പാല്‍പ്പം കൂട്ടി ടോട്ടല്‍ കളക്ഷനില്‍ നല്ല വര്‍ധന വരുത്തുമ്പാള്‍ ആ താരത്തിന്റെ ഹേറ്റേര്‍സ് ഇതിനു തിരിച്ച് ചെയ്യും.

ഓണ്‍ലൈനിലൂടെ ട്രാക്ക് ചെയ്യാവുന്ന വിവരങ്ങളിലൂടെയും അല്ലാതെ സമാഹരിച്ച വിവരങ്ങളിലൂടെയും വിശ്വസ്തതയോടെ കളക്ഷന്‍ നിഗമനങ്ങള്‍ നടത്തുന്ന ട്രേഡ് അനലിസ്റ്റുകളുണ്ട്. അവര്‍ പലപ്പോഴും ഇത്തരം ടോട്ടല്‍ കളക്ഷന്‍ യുദ്ധങ്ങളുടെ വിവരണങ്ങളില്‍ നിന്ന് മാറിനില്‍ക്കുകയാണ് പതിവ്. ഇപ്പോള്‍ റിലീസ് ചെയ്യുന്ന സിനിമകളെ മാത്രമല്ല വര്‍ഷങ്ങള്‍ക്കു മുമ്പു റിലീസ് ചെയ്ത സിനിമകളുടെ ആധികാരിക കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ വരെ ചിലര്‍ പുറത്തിറക്കുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം.
കഴിഞ്ഞയാഴ്ച പഴശിരാജ എന്ന മലയാളത്തിന്റെ 25 കോടിക്കുമുകളില്‍ ചെലവു വന്ന ആദ്യ ചിത്രത്തിന്റെ ഒമ്പതാം വാര്‍ഷികത്തില്‍ വലിയ തമാശയുള്ള കാഴ്ചയായിരുന്നു ഇത്തരം ട്വിറ്റര്‍ പേജുകള്‍. പഴശിരാജ റിലീസ് ചെയ്ത് മാസങ്ങള്‍ക്കു ശേഷം മറ്റൊരു വിഷയത്തിനായി നടത്തിയ പത്രസമ്മേളനത്തിനിടെ ചിത്രം 20 കോടിക്കു മുകളില്‍ കളക്ഷന്‍ നേടിയതായി നിര്‍മാതാവ് ഗോകുലം ഗോപാലന്‍ പറഞ്ഞിരുന്നു. ചില റിലീസ് സെന്ററുകളില്‍ മാത്രമാണ് അപ്പോള്‍ ചിത്രമുണ്ടായിരുന്നത്. കളക്ഷന്‍ ഫിഗര്‍ വെച്ച് പ്രമോഷന്‍ നടത്തുന്ന കാലവുമല്ല അത്. പഴശിരാജയുടെ കാര്യത്തില്‍ അത് ഉണ്ടായിട്ടുമില്ല. നിരവധി ബി, സി സെന്ററുകളിലാണ് അപ്പോള്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ടായിരുന്നത്. മൊത്തം 22-24 കോടി ചിത്രം നേടിയിട്ടുണ്ടെന്നും ടോട്ടല്‍ ബിസിനസില്‍ ചിത്രം മുടക്കുമുതല്‍ തിരിച്ചുപിടിച്ചെന്നുമാണ് വിശ്വസ്തതയുള്ള നിരവധി മാധ്യമങ്ങള്‍ പിന്നീട് റിപ്പോര്‍ട്ട് ചെയ്തത്. നിര്‍മാതാവും പിന്നീട് ഇത് ശരിവെച്ചിട്ടുണ്ട്. എന്നാല്‍ ആരാധകരില്‍ ചിലര്‍ ചിത്രത്തിന്റെ ടോട്ടല്‍ ബിസിനസ് പല വിധത്തില്‍ കണക്കുകൂട്ടി 49 കോടി വരെ എത്തിച്ചിട്ടുണ്ട്. 15 കോടിക്ക് മുകളിലുള്ള തുകയ്ക്ക് എച്ച്ബിഒ പഴശിരാജയെ ഏറ്റെടുക്കുന്നു എന്ന തരത്തിലൊരു വാര്‍ത്ത 2009ല്‍ തന്നെ പുറത്തുവന്നിരുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ഇത് അതേപടി ശരിയാണെന്നോ എച്ച്ബിഒ സംപ്രേഷണം ചെയ്‌തെന്നോ ഇപ്പോള്‍ പറയാനാകില്ല.

എന്നാല്‍ മറ്റു ചില ട്വിറ്റര്‍ പേജുകളാണ് അതിലും രസം. ചിത്രത്തിന്റെ ആക്ച്വല്‍ ബജറ്റ് നിര്‍മാതാവ് പറഞ്ഞ 27 കോടിയല്ല 19 കോടിയാണെന്ന് ഇപ്പോഴിരുന്ന് അവര്‍ കണ്ടെത്തിക്കളഞ്ഞു. കളക്ഷന്‍ 9-11 കോടിയാണെന്നേ്രത അവരുടെ കണ്ടെത്തല്‍.
ഇന്ന് ട്രാക്ക് ചെയ്ത് ലഭ്യമാകുന്ന കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലും ലഭ്യമായ മറ്റ് വിവരങ്ങള്‍ വെച്ചും ആനുപാതികമായി മൊത്തം കളക്ഷന്‍ നിഗമനത്തില്‍ എത്തുകയാണ് വിശ്വസ്തയുള്ള ട്രേഡ് അനലിസ്റ്റുകള്‍ ചെയ്യുന്നത്. എന്നാല്‍ നിക്ഷിപ്ത താല്‍പ്പര്യക്കാരായ ട്വിറ്റര്‍ പേജുകള്‍ എല്ലാവര്‍ക്കും ലഭ്യമായ കൃത്യമായ വിവരങ്ങള്‍ ചെറിയ വ്യത്യാസം മാത്രം വരുത്തിയോ അതുപോലെ തന്നെയോ നല്‍കുകയും മറ്റ് പല വിവരങ്ങളും മറച്ചുവെച്ച് ടോട്ടല്‍ കളക്ഷന്‍ തങ്ങള്‍ക്കു താല്‍പ്പര്യമുള്ള പോലെ ഒന്ന് നല്‍കുകയുമാണ് ചെയ്യുന്നത്. അതുകൊണ്ട് ഫാന്‍ഫൈറ്റ് ചെയ്യാമെന്നതല്ലാതെ, വേറേ കാര്യമൊന്നുമല്ല.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *