മലയാളത്തിന്‍റെ പ്രിയ സംവിധായകന്‍ ഫാസിലും മകനു നടനുമായ ഫഹദും ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം വെള്ളിത്തിരയില്‍ ഒന്നിക്കുന്നു. ഫാസിലിന്‍റെ നിര്‍മാണത്തില്‍ ഫഹദ് ഫാസില്‍ മുഖ്യ വേഷത്തില്‍ എത്തുന്ന ‘മലയന്‍കുഞ്ഞ്’ പ്രഖ്യാപിച്ചു. നവാഗതനായ സജിമോന്‍ ആണ് മലയന്‍ കുഞ്ഞ് സംവിധാനം ചെയ്യുന്നത്. സംവിധായകന്‍മാരായ മഹേഷ് നാരായണന്‍, വൈശാഖ്, വി.കെ. പ്രകാശ് എന്നിവരുടെ അസോസിയേറ്റ് ആയിരുന്നു സജിമോന്‍. മഹേഷ് നാരായണന്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിന് ക്യാമറ നിര്‍വ്വഹിക്കുന്നതും മഹേഷ് നാരായണന്‍ തന്നെയാണ്.
മുമ്പ് ഫാസില്‍ സംവിധാനം ചെയ്ത ‘കൈയെത്തും ദൂരത്ത്’എന്ന ചിത്രത്തിലൂടെയാണ് ഫഹദ് അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ ഈ ചിത്രം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇടവേളയെടുത്ത ഫഹദ് വര്‍ഷങ്ങള്‍ കഴിഞ്ഞ് തിരിച്ചെത്തി സിനിമയില്‍ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. സുഷിന്‍ ശ്യാം സംഗീതം ഒരുക്കുന്നു. അതേസമയം, മാലിക് ആണ് ഫഹദിന്‍റേതായി റിലീസിന് ഒരുങ്ങുന്നത്. ഇരുള്‍, പാട്ട് എന്നിവയാണ് താരത്തിന്‍റേതായി ഒരുങ്ങുന്ന മറ്റ് ചിത്രങ്ങള്‍.
Fazil will produce his son Fahadh Faasil’s next “Malayan Kunju. Debutant Sajimon is helming this. Script by Mahesh Narayanan