ദിലീഷ് പോത്തന്‍- ഫഹദ് ചിത്രം ‘ജോജി’ 7ന് ആമസോണ്‍ പ്രൈമില്‍

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ഫഹദ് ഫാസില്‍ ചിത്രം ‘ജോജി’ നേരിട്ട് ഒടിടി റിലീസിലേക്ക്.
ചിത്രത്തിന് ശ്യാംപുഷ്‌കരനാണ് തിരക്കഥ ഒരുക്കിയത്. ഷേക്സ്പിയറിന്റെ മാക്ബത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ചിത്രമൊരുങ്ങിയത് എന്നാണ് സൂചന.ഭാവന സ്റ്റുഡിയോസ്, വര്‍ക്കിങ് ക്ലാസ് ഹീറോ, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ് എന്നീ ബാനറുകളില്‍ ആണ് നിര്‍മാണം. ഏപ്രില്‍ 7ന് ചിത്രം ആമസോണ്‍ പ്രൈം വിഡിയോയില്‍ എത്തും.

ബാബുരാജ്, ഉണ്ണിമായ, ഷമ്മി തിലകന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്, ഛായാഗ്രഹണം ഷൈജു ഖാലിദ്, എഡിറ്റിങ് കിരണ്‍ ദാസ്. എരുമേലി ആണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍. ഫഹദിനെ തടി കുറച്ച്‌ വ്യത്യസ്ത ഗെറ്റപ്പില്‍ കാണുന്ന ലൊക്കേഷന്‍ ചിത്രങ്ങള്‍ നേരത്തേ വൈറലായിരുന്നു. ഇപ്പോള്‍ പാക്കപ്പ് വിഡിയോ താരം പങ്കുവെച്ചിട്ടുണ്ട്.

Dileesh Pothan directorial ‘Joji’ will have a direct OTT release on Amazon Prime. Fahadh Faasil essays the lead role. Shyam Pushkaran penning for this. Streaming from April 7th.

Latest Upcoming