എംടി- മഹേഷ് നാരായണന്‍- ഫഹദ് ചിത്രം ‘ഷെര്‍ലക്’

എംടി- മഹേഷ് നാരായണന്‍- ഫഹദ് ചിത്രം ‘ഷെര്‍ലക്’

എംടി വാസുദേവന്‍ നായരുടെ കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന നെറ്റ്‍ഫ്ളിക്സ് ആന്തോളജി സീരീസിനായി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ഷെര്‍ലക്’ ജനുവരിയില്‍ ഷൂട്ടിംഗ് നടക്കും. ഫഹദ് ഫാസില്‍ മുഖ്യ വേഷത്തിലെത്തുന്ന ചിത്രം കാനഡയിലാണ് ചിത്രീകരിക്കുന്നത്. മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത് നാദിയ മൊയ്തുവാണ്.

വിദേശത്തുള്ള സഹോദരിയുടെ വീട്ടിലെത്തി ജോലിക്കായി ശ്രമിക്കുന്ന ബാലു. എന്ന ചെറുപ്പക്കാരനായാണ് ഫഹദ് എത്തുക. ചേച്ചിയുടെ വളര്‍ത്തുനായയാണ് ഷെര്‍ലക്ക്. ലിജോ ജോസ് പെല്ലിശ്ശേരി, പ്രിയദര്‍ശന്‍, സന്തോഷ് ശിവന്‍, ജയരാജ് തുടങ്ങിയവരും ഈ സീരീസിലെ മറ്റ് ചിത്രങ്ങളൊരുക്കുന്നു. ഓളവും തീരവും, ശിലാ ലിഖിതം എന്നിങ്ങനെ രണ്ട് ഭാഗങ്ങള്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്നുണ്ട്. ആദ്യത്തേതില്‍ മോഹന്‍ലാലും രണ്ടാമത്തേതില്‍ ബിജു മേനോനും മുഖ്യ വേഷത്തില്‍ എത്തുന്നു. ലിജോ ജോസ് പല്ലിശേരി സംവിധാനം ചെയ്യുന്ന ‘കടുഗണ്ണാവ ഒരു യാത്ര’യില്‍ മമ്മൂട്ടി മുഖ്യ വേഷത്തിലെത്തും.

Fahadh Faasil will essay the lead role in Mahesh Narayanan directorial Sherlock. This is a part of Netflix’s MT Vasudevan Nair series.

Latest Upcoming