അല്ലു അര്‍ജുന് വില്ലനായി ഫഹദ് തെലുങ്കിലേക്ക്

അല്ലു അര്‍ജ്ജുനിന്‍റെ 20-ാം ചിത്രം ‘പുഷ്പ’യില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നത് മലയാളത്തിന്‍റെ സ്വന്തം ഫഹദ് ഫാസില്‍. സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് എത്തുന്നു എന്ന് അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഫഹദിനെ ചിത്രത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള വിഡിയോയും പുറത്തിറങ്ങി. ഇടതൂര്‍ന്ന താടിയും മുടിയുമായി വ്യത്യസ്ത ലുക്കിലാണ് അല്ലു അര്‍ജുന്‍ ചിത്രത്തില്‍ എത്തുന്നത്.


മൈത്രീ മൂവീ മേക്കേര്‍സാണ് ചിത്രം നിര്‍മിക്കുന്നത്. തെലുങ്കിനും മലയാളത്തിനും പുറമേ ഹിന്ദി, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം എത്തും. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. അല്ലു നായകനായി ഒടുവില്‍ തിയറ്ററുകളില്‍ എത്തിയ ‘അല വൈകുണ്ഠപുരംലു’ ബാഹുബലിക്ക് ശേഷം തെലുങ്കില്‍ നിന്ന് ഏറ്റവുമധികം കളക്ഷന്‍ സ്വന്തമാക്കിയ ചിത്രമായാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്.

നേരത്തേ വേലൈക്കാരന്‍, സൂപ്പര്‍ ഡീലക്സ് എന്നീ ചിത്രങ്ങളിലൂടെ ഫഹദ് തമിഴില്‍ വിജയകരമായി എത്തിയിരുന്നു.

Fahadh Fassil will debut in Telegu as a villian in Allu Arjun’s next ‘Pushpa. The Sukumar directorial will release in 5 languages.

Latest Other Language