ഫഹദ് ഫാസിലിന്‍റെ ‘പാച്ചുവും അത്ഭുത വിളക്കും’

അഖില്‍ സത്യന്‍ കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്ന ഫഹദ് ഫാസില്‍ ചിത്രം ‘പാച്ചുവും അത്ഭുതവിളക്കും’ പ്രഖ്യാപിച്ചു. സത്യന്‍ അന്തിക്കാടിന്റെ മകനായ അഖില്‍ അച്ഛനൊപ്പം വിവിധ ചിത്രങ്ങളില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡോക്യുമെന്‍ററി ചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്. ‘പാച്ചുവും അത്ഭുതവിളക്കും’ ഏപ്രിലില്‍ ഷൂട്ടിംഗ് ആരംഭിക്കുന്നതിനാണ് പദ്ധതി. കാസ്റ്റിംഗ് ഉള്‍പ്പടെയുള്ള പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.

എറണാകുളത്തും ഗോവയിലുമായാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകള്‍ ഷൂട്ടിംഗ് നടക്കുക. തമിഴ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകറാണ് സംഗീതം. മനു രഞ്ജിത്ത് ഗാനങ്ങള്‍ ഒരുക്കുന്നു. ശരണ്‍ വേലായുധന്‍ ഛായാഗ്രഹണം. സേതു മണ്ണാര്‍ക്കാട് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ആദ്യം ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രലൂടെ അഖിലിന്‍റെ ഇരട്ട സഹോദരന്‍ അനൂപും സ്വതന്ത്ര സംവിധായകനായി അരങ്ങേറിയിരുന്നു.

Akhil Sathyan’s directorial debut titled as ‘ Pachuvum AlbhuthaVilakkum’. Fahadh Faasil essaying the lead role. starts rolling from April.

Latest Upcoming