‘മാലിക്’ ഒടിടിയിലേക്ക്, പരിക്കിനിടയില്‍ വികാര നിര്‍ഭര കുറിപ്പ് പങ്കുവെച്ച് ഫഹദ്

Fahadh Faasil
Fahadh Faasil

വലിയ മുതല്‍ മുടക്കില്‍ മികച്ച തിയറ്റര്‍ എക്സ്പീരിയന്‍സ് നല്‍കുന്നതിനായി ഒരുക്കിയ തന്‍റെ ചിത്രം ‘മാലിക്’ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെയാകും റിലീസ് ചെയ്യുക എന്ന് പ്രഖ്യാപിച്ച ഫഹദ് ഫാസില്‍. അത്യന്തം ഹൃദയഭാരത്തോടെ ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെല്ലാം ഒരുമിച്ചാണ് ഈ തീരുമാനം അംഗീകരിക്കുന്നതെന്നും വ്യക്തിപരമായും അത്ര നല്ല സമയത്തിലൂടെയല്ല കടന്നു പോകുന്നതെന്നും ഫഹദ് പറയുന്നു. മലയന്‍ കുഞ്ഞ് എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെ സംഭവിച്ച അപകടം നിസാരമായിരുന്നില്ലെന്നും അതിന്‍റെ പരുക്കുകളില്‍ നിന്ന് മോചിതനാകുന്നതേയുള്ളൂവെന്നും ഫഹദ് പറയുന്നു. തന്‍റെ ജീവിതത്തിലെ ഒട്ടേറേ വൈകാരിക മുഹൂര്‍ത്തങ്ങളെ ഓര്‍ത്തെടുക്കുന്നതായിരുന്നു താരത്തിന്‍റെ കുറിപ്പ്.

ഫഹദിന്‍റെ വാര്‍ത്താക്കുറിപ്പ്

ജീവൻ അപകടപ്പെടുത്തുന്ന പകർച്ചവ്യാധികൾക്കിടയിൽ ഒരുപക്ഷേ, ഇത് എഴുതാന്‍ ഉചിതമായ സമയമായിരിക്കില്ല. നമ്മളെല്ലാവരും ഇപ്പോളും മുമ്പും കഴിയുന്നത്ര മികച്ച രീതിയിൽ പോരാടുകയാണ്. ‘മലയന്‍കുഞ്ഞ്’ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തില്‍ നിന്ന് ഞാന്‍ സുഖം പ്രാപിച്ചുവരികയാണ്. അപകടത്തെ തുടര്‍ന്ന് എന്‍റെ കലണ്ടറിൽ ലോക്ക് ഡൗൺ മാർച്ച് 2 മുതൽ ആരംഭിച്ചു. എന്റെ ഡോക്ടർമാർ പറഞ്ഞത് അത് “ക്ലോസ്” ആയിരുന്നു എന്നാണ്. മുഖം നിലത്തടിക്കും മുമ്പ് പ്രതിരോധമായി ഞാന്‍ കൈകുത്തിയത് വലിയ രക്ഷയായി. അതിൽ 80% വീഴ്ചയുടെ ആഘാതവും വന്നു.

അഭൂതപൂർവമായ ഈ സമയങ്ങളിൽ, എന്‍റെ കൂടെ നിന്ന എന്റെ പ്രേക്ഷകരോട് ഒരു വിശദീകരണം നല്‍കണമെന്ന് ഞാൻ കരുതുന്നു. ഞങ്ങളുടെ വളരെ വലിയ പദ്ധതിയായ മാലിക് ഒരു OTT റിലീസ് നടത്തുന്നതിന്, കനത്ത ഹൃദയത്തോടെ സംവിധായകനും നിർമ്മാതാവും എല്ലാ സാങ്കേതിക വിദഗ്ധരും ഞങ്ങളും തീരുമാനിക്കുകയാണ്. ഒരുവര്‍ഷത്തില്‍ അധികമായി ഈ ചിത്രം പ്രേക്ഷകരില്‍ എത്തിക്കാന്‍ ശ്രമിക്കുകയാണ്. വീട്ടിലിരുന്ന് കാണുന്നതിന് വേണ്ട വിധത്തില്‍ ഒരുക്കിയ എന്റെ സമീപകാല OTT റിലീസുകളിൽ നിന്ന് വ്യത്യസ്തമായി തിയറ്റര്‍ അനുഭവം ലക്ഷ്യമിട്ട് ഒരുക്കിയ ചിത്രമായിരുന്നു മാലിക്.

തിയേറ്ററുകൾ 100% തുറക്കുമ്പോൾ മാത്രമാണ് അതിന് ഉചിതമായി എത്താനാകുക. അതിനായുള്ള കാത്തിരിപ്പ് നീളുമെന്നതിനാല്‍ തീരുമാനം കൂട്ടായതാണ് എല്ലാവരേയും ചിത്രം കാണാൻ ഞാൻ വ്യക്തിപരമായി അഭ്യർത്ഥിക്കുന്നു.
എന്‍റെ രണ്ട് അഭിമുഖങ്ങളിൽ ഞാൻ എഞ്ചിനീയറിംഗ് കോളേജ് ഡ്രോപ്പ് ഔട്ട് സ്റ്റോറി ചർച്ചചെയ്തു. അമേരിക്കയില്‍ ആദ്യ രണ്ട് വർഷത്തിന് ശേഷം നിങ്ങളുടെ കോഴ്സിന്‍റെ മേജർ മാറ്റാൻ കഴിയില്ല. എന്‍റെ രണ്ടാം വർഷത്തിനുശേഷം, ഗ്രേഡുകൾ മോശമായതിനാല്‍ എന്റെ ഉപദേഷ്ടാവ് എന്നെ ഒരു കൗൺസിലിംഗ് സെഷനായി വിളിച്ചു. ഞാന്‍ പരാജയപ്പെട്ട ഒരു നടനും വ്യക്തിയുമാണെന്ന് ബോധ്യപ്പെടുത്താന്‍ എനിക്ക് ധൈര്യം കിട്ടി. എന്‍റെ ഉപദേഷ്ടാവ് മുൻകൈയെടുത്തു
എന്നെ ആർട്സ് സ്കൂളിലേക്ക് മാറ്റി. ആറുവർഷം അമേരിക്കയിൽ കഴിഞ്ഞ്, ഞാൻ ബിരുദം കൂടാതെ നാട്ടിലേക്ക് മടങ്ങിയെത്തി.എനിക്ക് ഒരു ബിരുദം ഇല്ലാത്തതിനാൽ എനിക്ക് എവിടെനിന്നും ആരംഭിക്കാം എന്നത് മാത്രമായിരുന്നു നല്ലതായി തോന്നിയത്.

7 വർഷം തികയുന്ന ‘ബാംഗ്ലൂര്‍ ഡേയ്സ്’ ഒരുപാട് നല്ല ഓർമ്മകൾ തിരികെ നൽകുന്നു. നസ്രിയയില്‍ മനസു വീണത്, അവളുമായുള്ള എന്റെ യാത്രയുടെ തുടക്കം. ഞാൻ അവള്‍ക്ക് ഒരു കത്ത് നല്‍കി, ഒരു മോതിരം കൊടുത്തു. അവൾ യെസ് പറഞ്ഞില്ല, പക്ഷെ നോ എന്നും പറഞ്ഞില്ല !! മറ്റ് രണ്ട് ചിത്രങ്ങൾക്കൊപ്പമാണ് ഞാൻ ബാംഗ്ലൂർ ഡെയ്സും ചെയ്തത്.
ഒരു സമയം മൂന്ന് സിനിമകൾ. ബാംഗ്ലൂർ ഡേയ്സ് സെറ്റിലെത്താന്‍ ഞാന്‍ കൊതിച്ചിരുന്നു. നസ്രിയ ചുറ്റുമുള്ളത് ഞാൻ ഇഷ്ടപ്പെട്ടു. പക്ഷേ
എന്റെ ചിന്തകൾ ക്രമരഹിതമായിരുന്നു. ഇത് ഇപ്പോൾ ശരിയായോ എന്നെനിക്കറിയില്ല. പക്ഷേ ആ സമയത്ത് മനസിന്‍റെ ചാഞ്ചാട്ടം തുടർന്നു. അവൾ പറഞ്ഞു, “hello, method actor, who do you think you are? It’s just one simple life. pack your bags with everyone and everything you need”.
ഞങ്ങൾ വിവാഹിതരായി 7 വർഷമായി.
ഇപ്പോൾ ഞാൻ ടിവി റിമോട്ട് ബാത്ത്റൂമിൽ വെക്കുമ്പോൾ അവൾ അതേ ബോധ്യത്തോടെ ചോദിക്കുന്നു, “നിങ്ങൾ ആരാണെന്ന് നിങ്ങൾ കരുതുന്നു?’. 7 വർഷം എനിക്ക് അർഹിക്കുന്നതിനേക്കാൾ അൽപ്പം കൂടുതലാണ്. ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്നു. ഞങ്ങൾ പരസ്പരം പിന്തുണയ്ക്കുന്നു. എന്തായാലും ഞങ്ങൾ ഒരു ടീമാണ്.
അപകടത്തിൽ നിന്ന് എന്റെ മൂക്കിൽ വ്യക്തമായ മൂന്ന് സ്റ്റിച്ച് അടയാളങ്ങളുണ്ട്. അപകടത്തില്‍ നിന്നുള്ള ഏറ്റവും ചെറിയ മുറിവായിരുന്നു അത്. ആ അടയാളം കുറച്ചു കാലം അല്ലെങ്കില്‍ എന്നേക്കും എന്നോടൊപ്പം ഉണ്ടാകും.

Fahadh Faasil shared an emotional note before ‘Malik’ OTT release. Fahadh remembering his American days and love with Nazria.

You may also like...

Leave a Reply

Your email address will not be published. Required fields are marked *