ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ഫഹദ് ഫാസില്‍ ചിത്രം ‘ജോജി’യുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.
ചിത്രത്തിന് ശ്യാംപുഷ്‌കരനാണ് തിരക്കഥ ഒരുക്കുന്നത്. ഷേക്സ്പിയറിന്റെ മാക്ബത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ചിത്രമൊരുങ്ങുക.ഭാവന സ്റ്റുഡിയോസ്, വര്‍ക്കിങ് ക്ലാസ് ഹീറോ, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ് എന്നീ ബാനറുകളിൽ ആണ് നിർമാണം. ബാബുരാജ്, ഉണ്ണിമായ, ഷമ്മി തിലകൻ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്.
സംഗീതം ജസ്റ്റിൻ വർഗീസ്, ഛായാഗ്രഹണം ഷൈജു ഖാലിദ്, എഡിറ്റിങ് കിരൺ ദാസ്. എരുമേലി ആണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍. ഫഹദിനെ തടി കുറച്ച് വ്യത്യസ്ത ഗെറ്റപ്പില്‍ കാണുന്ന ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറലാവുകയാണ്.
Dileesh Pothan’s directorial next ‘Joji’ is progressing. Fahadh Faasil essays the lead role. Shyam Pushkaran penning for this.