സിനിമയില്‍ പുകവലി രംഗങ്ങളും ലിപിലോക്ക് രംഗങ്ങളും ഒഴിവാക്കാനാണ് തനിക്ക് ആഗ്രഹമെന്ന് ഫഹദ് ഫാസില്‍. ഒരു എഫ് എം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഇത്തരം രംഗങ്ങള്‍ ആരെയും സ്വാധീനിക്കാനായല്ല സിനിമയില്‍ ഉള്‍പ്പെടുത്താറുള്ളതെന്നും അതിനെ വേര്‍തിരിച്ചെടുത്ത് പ്രാധാന്യം നല്‍കേണ്ട കാര്യമില്ലെന്നും ഫഹദ് പറഞ്ഞു.
വരത്തന് ശേഷം സിനിമയില്‍ പുകവലിച്ചിട്ടില്ല. ഫഹദിന്റെ പ്രകടനത്തിനൊപ്പം തന്നെ അഭിപ്രായങ്ങള്‍ അതില്‍ പുകവലിച്ചതിനെ കുറിച്ചും ഉയര്‍ന്നിരുന്നു. ഇത്തരം രംഗങ്ങളുടെ പേരില്‍ പല തരത്തില്‍ വരുന്ന വ്യാഖ്യാനങ്ങള്‍ നിയന്ത്രിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ഫഹദ് കൂട്ടിച്ചേര്‍ത്തു.