അമല്‍ നീരദ് സംവിധാനം ചെയ്ത ഫഹദ് ഫാസില്‍ ചിത്രം വരത്തന്‍ തിയറ്ററുകളില്‍ എത്തുകയാണ്. രണ്ടുമണിക്കൂര്‍ 10 മിനുറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളത്. ചിത്രത്തിന്റെ പരിചരണ സ്വഭാവത്തെ കുറിച്ച് സൂചന നല്‍കുന്നതാണിത്. വരത്തന്റെ തിയറ്റര്‍ ലിസ്റ്റ് കാണാം
ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയാകുന്നത്. പ്രണയത്തിന് പ്രാധാന്യമുള്ള ഒരു ത്രില്ലര്‍ ചിത്രമാണിതെന്ന സൂചനയാണ് ട്രെയ്‌ലര്‍ നല്‍കുന്നത്. അമല്‍ നീരദും ഫഹദ് ഫാസിലും നസ്‌റിയയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന് രചന നിര്‍വഹിച്ചത് സുഹാസും ഷറഫും ചേര്‍ന്നാണ്. സുഷിന്‍ ശ്യാം സംഗീതം നല്‍കിയിരിക്കുന്നു. ലിറ്റിസ് സ്വാംപിന്റെതാണ് ഛായാഗ്രഹണം.
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്ബര്‍ സേവ് ചെയ്ത് cinema എന്ന് വാട്ട്‌സാപ്പ് ചെയ്യൂ