അമല്‍ നീരദിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ഫഹദ് ഫാസില്‍ ചിത്രം വരത്തന്‍ കൊച്ചി മള്‍ട്ടിപ്ലക്‌സ് കളക്ഷനില്‍ പുതിയ റെക്കൊഡ് കുറിച്ചു. ഈവര്‍ഷം ഏറ്റവുമധികം കളക്ഷന്‍ കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നു നേടുന്ന ചിത്രമായി വരത്തന്‍ മാറി. സുഡാനി ഫ്രം നൈജീരിയയെ മറികടന്നാണ് വരത്തന്‍ ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. സുഡാനി 1.39 കോടി രൂപയാണ് മള്‍ട്ടിപ്ലക്‌സില്‍ നിന്ന് നേടിയിരുന്നത്.
വരത്തന്‍ 32-ാം ദിവസത്തിലും മികച്ച ഒക്കുപ്പന്‍സിയോടെ 1.09 ലക്ഷം സ്വന്തമാക്കിയിട്ടുണ്ട്. 1.43 കോടി രൂപയാണ് ഇതുവരെ ചിത്രം മള്‍ട്ടിപ്ലക്‌സില്‍ നിന്ന് നേടിയിട്ടുള്ളത്. ഐശ്വര്യ ലക്ഷ്മി നായികയായ ചിത്രം സിംഗിള്‍ സ്‌ക്രീനുകളിലും മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു.
പ്രിഥ്വിരാജ് ചിത്രം കൂടെയാണ് മള്‍ട്ടിപ്ലക്‌സ് കളക്ഷനില്‍ നിലവില്‍ മൂന്നാം സ്ഥാനത്തുള്ളത്. നാലു ഷോകളാണ് ഇപ്പോള്‍ വരത്തന് മള്‍ട്ടിപ്ലക്‌സുകളിലുള്ളത്. കായംകുളം കൊച്ചുണ്ണിയുടെയും പുതിയ ചിത്രങ്ങളുടെയും വരവ് വരത്തന്റെ ഷോ കൗണ്ടിലും കളക്ഷനിലും കാര്യമായ ഇടിവുണ്ടാക്കുകയായിരുന്നു.
Tags:aiswarya rajeshamal neeradfahad fazilKochi Multiplexvarathan