ഫഹദ് ഫാസിലിന്റെ നായികയായി സായ്പല്ലവി തിരിച്ചെത്തുന്ന ചിത്രത്തിന്റെ ടൈറ്റിലും ആദ്യ ലുക്ക് പോസ്റ്ററും പുറത്തുവിട്ടു. അതിരന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഷൂട്ടിംഗ് പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. ദുല്‍ഖര്‍ ചിത്രം കലിക്കു ശേഷം രണ്ടു വര്‍ഷത്തെ ഇടവേള കഴിഞ്ഞാണ് സായ് പല്ലവി മലയാളത്തിലേക്ക് എത്തുന്നത്. നവാഗതനായ വിവേക് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഊട്ടി ആയിരുന്നു പ്രധാന ലൊക്കേഷന്‍.
സായ് പല്ലവിയുടെ ആക്ഷന്‍ രംഗവും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുല്‍ കുല്‍ക്കര്‍ണി, പ്രകാശ് രാജ്, സുരഭി, സുദേവ് നായര്‍, രണ്‍ജി പണിക്കര്‍, ലെന, ശാന്തി കൃഷ്ണ തുടങ്ങിയവര്‍ ചിത്രത്തില്‍ വേഷമിടുന്നു. പിഎഫ് മാത്യൂസ് തിരക്കഥ നിര്‍വഹിച്ചു.