ഫഹദ് ഫാസിലിന്റെ നായികയായി സായ്പല്ലവി എത്തുന്ന അതിരന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഏപ്രില്‍ 12ന് പുറത്തിറങ്ങുന്ന ചിത്രം ഒരു റൊമാന്റിക് ത്രില്ലറാണ്. നവാഗതനായ വിവേക് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഊട്ടി ആയിരുന്നു പ്രധാന ലൊക്കേഷന്‍. ചിത്രത്തിന് തമിഴ്, തെലുങ്ക് പതിപ്പുകളും ഉണ്ടാകുമെന്നാണ് പുതിയ വിവരം. മലയാളം പതിപ്പിന് ഒപ്പം തന്നെ ഏപ്രിലില്‍ മൊഴിമാറ്റ പതിപ്പുകളും തിയറ്റുകളിലെത്തും. ദുല്‍ഖര്‍ ചിത്രം കലിക്കു ശേഷം രണ്ടു വര്‍ഷത്തെ ഇടവേള കഴിഞ്ഞാണ് സായ് പല്ലവി മലയാളത്തിലേക്ക് എത്തുന്നത്.
തിരക്കഥ പി എഫ് മാത്യൂസിന്റേതാണ്. ഒരു മാനസിക രോഗാശുപത്രിയും അതിന്റെ ചുറ്റുവട്ടവുമൊക്കെ പശ്ചാത്തലമാക്കി വികസിക്കുന്ന കഥയാണ് സിനിമയുടേത്. ഫഹദിന്റെ കഥാപാത്രം ഒരു ഡോക്ടറാണ്. എന്നാല്‍ ഏതെങ്കിലുമൊരു കഥാപാത്രത്തേക്കാള്‍ കഥയ്ക്ക് പ്രാധാന്യമുള്ള സിനിമയാണ് അതിരനെന്നും എഴുതുന്ന ഘട്ടത്തില്‍ തന്നെ ഫഹദിനെ നായകനായി നിശ്ചയിച്ചിരുന്നു എന്നും പിഎഫ് മാത്യൂസ് പറയുന്നു. സിനിമയുടെ കഥ സംവിധായകന്‍ വിവേകിന്റേത് തന്നെയാണ്. വാള്‍ട്ട് ഡിസ്‌നിയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള വിവേകിന്റെ ആദ്യ സംവിധാന സംരംഭമാണ് അതിരന്‍.സായ് പല്ലവിയുടെ ആക്ഷന്‍ രംഗവും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുല്‍ കുല്‍ക്കര്‍ണി, പ്രകാശ് രാജ്, സുരഭി, സുദേവ് നായര്‍, രണ്‍ജി പണിക്കര്‍, ലെന, ശാന്തി കൃഷ്ണ തുടങ്ങിയവര്‍ ചിത്രത്തില്‍ വേഷമിടുന്നു
Tags:Athiranfahad fazilsai pallaviVivek