മലയാളത്തില്‍ വീണ്ടും മുഴുനീള വില്ലന്‍ വേഷത്തില്‍ എത്തുകയാണ് ഫഹദ് ഫാസില്‍. വര്‍ക്കിംഗ് ക്ലാസ് ഹീറോസിന്റെ ബാനറില്‍ സംവിധായകന്‍ ദിലീഷ് പോത്തനും തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരനും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സുമായി ചേര്‍ന്ന് ഒരുക്കുന്ന കുമ്പളങ്ങി നൈറ്റ്‌സില്‍ സൈക്കോ ആയിട്ടുള്ള ഒരു വില്ലന്‍ കഥാപാത്രമാണ്് ഫഹദ് ചെയ്യുന്നത്. താരത്തിന് ഏറെ സാധ്യതയുള്ള വേഷമാണിതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
ദിലീഷിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ചിട്ടുള്ള മധു സി നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് ഫെബ്രുവരി ഏഴിനാണ്. ഷെയിന്‍ നിഗം , സൗബിന്‍ ഷാഹിര്‍ , ശ്രീനാഥ് ഭാസി, പുതുമുഖം മാത്യു തോമസ് എന്നിവര്‍ സഹോദരങ്ങളായി എത്തുന്നു. ഒരു ഫാമിലി ഡ്രാമ എന്ന നിലയ്ക്കാണ് ചിത്രം ഒരുക്കുന്നതെന്ന് തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്‍ പറയുന്നു. ഒരു നാഗരിക കുടുംബമാണ് പശ്ചാത്തലം. ഷൈജു ഖാലിദ് ചിത്രത്തിന്റെ ക്യാമറയും സുശിന്‍ ശ്യാം സംഗീതവും നിര്‍വഹിക്കുന്നു. സൈജു ശ്രീധരനാണ് എഡിറ്റര്‍.