ഇയ്യോബിന്റെ പുസ്തകം എന്ന ക്ലാസ് ഹിറ്റിനു ശേഷം അമല്‍ നീരദും ഫഹദ് ഫാസിലും വീണ്ടുമൊന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വാഗമണ്ണില്‍ പുരോഗമിക്കുകയാണ്. ചിത്രം ഓണം റിലീസായി തിയറ്ററുകളിലെത്തുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഐശ്വര്യ രാജേഷാണ് നായികയാകുന്ന ചിത്രത്തിന്റെ നിര്‍മാണം അന്‍വര്‍ റഷീദും നസ്‌റിയയും ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്. ഐഷു എന്നാണ് ചിത്രത്തിന്റെ പേരെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. നേരത്തേ അന്‍വര്‍ റഷീദ് ചിത്രം ട്രാന്‍സ് ആകും ഫഹദിന്റെ ഓണം റിലീസ് എന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ ട്രാന്‍സ് ഡിസംബറിലേക്ക് മാറ്റിയെന്നാണ് ഇപ്പോള്‍ അറിയുന്നത്.
ട്രാന്‍സിന്റെ ഇടവേളയിലാണ് ഫഹദ്ഫാസിലും ആ ചിത്രത്തിലെ ക്യാമറ കൈകാര്യം ചെയ്യുന്ന അമല്‍ നീരദും പുതിയ ചിത്രത്തിലേക്ക് നീങ്ങിയത്. ഇനി അമല്‍ നീരദ് ചിത്രം പൂര്‍ത്തിയാക്കിയ ശേഷമാകും ഫഹദ് ഫാസില്‍ ട്രാന്‍സിന്റെ അവസാന ഷെഡ്യൂളിലേക്ക് കടക്കുക.
Tags:amal neeradfahad fazil