പൂര്‍ണമായും മാസ് ഘടകങ്ങളും വിനോദ ഘടകങ്ങളും കൂട്ടിയിണക്കി ഒരുക്കിയ ചിത്രത്തില്‍ വര്‍ഷങ്ങള്‍ക്കു ശേഷം മമ്മൂട്ടി എത്തിയതിനെ ആഘോഷമാക്കുകയാണ് തിയറ്ററുകള്‍. വൈശാഖ് സംവിധാനം ചെയ്ത മധുരരാജയ്ക്ക് ഇന്നലെ ലഭിച്ചത് മികച്ച വരവേല്‍പ്പ്. രാവിലത്തെ ഷോകള്‍ക്ക് ശേഷം മികച്ച അഭിപ്രായം വന്നതോടെ ഇന്നലെ എല്ലാ പ്രമുഖ സെന്ററുകളിലെയും ഈവനിംഗ് ഷോകളില്‍ ഹൗസ്ഫുള്‍ ബോര്‍ഡുകള്‍ ഉയര്‍ന്നു. പീറ്റര്‍ ഹെയ്ന്‍ ഒരുക്കിയ ആക്ഷനില്‍ മമ്മൂട്ടിയുടെ പ്രകടനവും പശ്ചാത്തല സംഗീതവും കോമഡിയുമെല്ലാം പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ട്.
കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍ 16 ഷോകള്‍ മാത്രമാണ് ചിത്രത്തിന് അനുവദിക്കപ്പെട്ടിരുന്നത്. അതില്‍ 13 ഷോകളും ഹൗസ്ഫുള്‍ ആയിരുന്നു. 5.7 ലക്ഷം രൂപയാണ് ചിത്രം കൊച്ചി മള്‍ട്ടിയില്‍ നിന്ന് നേടിയത്. തിരുവനന്തപുരം പ്ലക്‌സുകളില്‍ നിന്ന് മൊത്തമായി 9 ലക്ഷം രൂപയ്ക്കു മുകളില്‍ നിന്ന് നേടി. ബെംഗളൂരു, ചെന്നൈ തുടങ്ങിയ സെന്ററുകളിലും ഗള്‍ഫിലും മികച്ച തുടക്കമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ബുക്കിംഗ് തുടങ്ങാന്‍ വൈകിയതും പല തിയറ്ററുകളും അവസാനം മാത്രം കൂട്ടിച്ചേര്‍ക്കപ്പെട്ടതും ആദ്യ ദിന കളക്ഷനെ ചെറിയ തോതില്‍ ബാധിച്ചിട്ടുണ്ട്. നൂറിലധികം ഷോകളാണ് ഇന്നലെ രാത്രി പ്രേക്ഷകരുടെ തിരക്ക് കാരണം പല തിയറ്ററുകളിലും കൂട്ടിച്ചേര്‍ത്തപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ നാലിനും ഷോകള്‍ നടന്ന തിയറ്ററുകളുണ്ട്.