ബാലതാരം എന്ന നിലയില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിട്ടുള്ള എസ്തര്‍ നായികയായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ മകള്‍ വേഷത്തിലൂടെയാണ് എസ്തര്‍ ഏറെ കൈയടി നേടിയത്. ദൃശ്യം മറ്റ് ഭാഷകളിലേക്ക് പകര്‍ത്തിയപ്പോഴും ഇളയമകളുടെ വേഷത്തില്‍ എസ്തര്‍ തന്നെയാണ് എത്തിയത്.
തമിഴിലൂടെയാണ് ഇപ്പോള്‍ എസ്തര്‍ നായികയാകുന്നത്. ചേര കലൈയരശന്‍ സംവിധാനം ചെയ്യുന്ന കുഴലി എന്ന ചിത്രത്തില്‍ ഒരു പത്താംക്ലാസുകാരിയുടെ വേഷമാണ് എസ്തറിന്. യഥാര്‍ത്ഥ ജീവിതത്തിലും ഒരു പത്താംക്ലാസുകാരിയാണ് എസ്തര്‍ ഇപ്പോള്‍.
Tags:Esther anil