സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില്ലില്‍ കാളിദാസന്റെ നായികയായി എത്തുന്നത് എസ്തര്‍. മഞ്ജു വാര്യരും മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.
ബാലതാരമായി അരങ്ങേറ്റം കുറിച്ച് ഇപ്പോള്‍ നായിക നിരയിലെത്തിനില്‍ക്കുന്ന താരമാണ് എസ്തര്‍. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക് ആന്റ് ജില്‍ എന്ന ചിത്രത്തിലാണ് എസ്തര്‍ ഇപ്പോള്‍ അഭിനയിക്കുന്നത്.
‘ പരീക്ഷ നടന്നുകൊണ്ടിരിക്കുകയാണ്. പക്ഷേ ഒന്നും എഴുതാന്‍ കഴിഞ്ഞില്ല. ലൊക്കേഷനിലല്ലേയുള്ളത്. പിന്നെന്ത് ചെയ്യും? വളരെ നേരത്തെ കമിറ്റ് ചെയ്ത സിനിമയാണ്. എങ്കിലും ഷൂട്ടിംഗ് തുടങ്ങാന്‍ ഒരു വലിയ ഗ്യാപ്പ് വന്നു. അതിനിടയിലാണ് ഫ്‌ളവേഴ്‌സ് ചാനലില്‍ ഒരു അവതാരകയായി പോയത്. തൊട്ടുപിറകെ ഇവിടുന്നും വിളിയെത്തി. പരീക്ഷാസമയമായതിനാല്‍ ഒഴിവാക്കേണ്ടി വരുമെന്ന് വിചാരിച്ചതാണ്. പ്രശ്‌നം പ്രിന്‍സിപ്പളിന്റെ മുന്നില്‍ അവതരിപ്പിച്ചു. വല്ലപ്പോഴും കിട്ടുന്ന സുവര്‍ണ്ണാവസരങ്ങളല്ലേ, അതൊഴിവാക്കേണ്ടെന്ന് പ്രിന്‍സിപ്പലും പറഞ്ഞു. ആ ധൈര്യത്തിലാണ് ഇവിടെ വന്ന് അഭിനയിക്കാന്‍ തുടങ്ങിയത് ‘ നാനയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ എസ്തര്‍ പറഞ്ഞു.
ഷാജി എന്‍. കരുണിന്റെ ഓള് എന്ന സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചതും എസ്തറാണ്. ഗോവ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തിലെ ഉദ്ഘാടന ചിത്രമായിരുന്നു ഇത്.