ഒരിടവേളയ്ക്കു ശേഷം ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്യുന്ന ‘എന്നാലും ശരത്?’ ഈ മാസം 27ന് തിയറ്ററുകളിലെത്തും. ക്യാംപസ് പശ്ചാത്തലമാക്കി ഒരുങ്ങിയ ചിത്രത്തില്‍ പുതുമുഖം ചാര്‍ലിയാണ് നായകനാകുന്നത്. ബാലചന്ദ്ര മേനോനും പ്രധാന വേഷത്തില്‍ ചിത്രത്തിലുണ്ട്. തന്റെ പതിവ് രീതിയില്‍ നിന്ന് വ്യത്യസ്തമായി ഒരു ത്രില്ലര്‍ സ്വഭാവം നല്‍കിയാണ് ബാലചന്ദ്ര മേനോന്‍ തന്റെ പുതിയ ചിത്രം തയാറാക്കിയിരിക്കുന്നത്.
കാംപസ് പശ്ചാത്തലമാക്കി 35 ഓളം വര്‍ഷങ്ങള്‍ക്കു ശേഷമാണ് ബാലചന്ദ്ര മേനോന്‍ സിനിമയൊരുക്കുന്നത്. പാമ്പാടി എന്‍ജിനീയറിംഗ് കോളെജില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത വാര്‍ത്തകളെ പശ്ചാത്തലമാക്കിക്കൊണ്ടാണ് ചിത്രത്തിന്റെ ആദ്യ ടൈറ്റില്‍ പോസ്റ്റര്‍ എത്തിയത്. ആര്‍ ഹരികുമാറാണ് നിര്‍മാണം നിര്‍വഹിച്ചത്. സംഗീതം ഔസേപ്പച്ചന്‍.
Tags:Balachandra menonennalum sarath?