തെന്നിന്ത്യന്‍ സിനിമാലോകത്ത് തിളങ്ങി നില്‍ക്കുന്ന പാശ്ചാത്യ സുന്ദരിയാണ് എമി ജാക്‌സണ്‍. ശങ്കര്‍ സംവിധാനം ചെയ്ത ഐ യിലൂടെ ശ്രദ്ധേയയായ എമിയുടെ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം 2.0യാണ്. അതിനിടെ താരത്തെ കുറിച്ച് മറ്റൊരു കൗതുകകരമായ വാര്‍ത്ത പുറത്തുവന്നിരിക്കുന്നു. തന്റെ വംശപരമ്പരയെ കുറിച്ച് അറിയുന്നതിനായി ഡിഎന്‍എ ടെസ്റ്റ് നടത്തിയിരിക്കുകയാണ് എമി.
ഇംഗ്ലണ്ടുകാരിയാണെന്ന് പറയുമ്പോള്‍ പലരും സംശയം പ്രകടിപ്പിക്കാറുണ്ടെന്നും തന്റെ കുടുംബചരിത്രത്തെ കൂടുതല്‍ അറിയാനാണ് ഡിഎന്‍എ ടെസ്റ്റ് നടത്തിയതെന്നും താരം വ്യക്തമാക്കുന്നു. അച്ഛന്റെ കുടുംബത്തെ കുറിച്ച് മനസിലാക്കിയിട്ടില്ലാത്ത കുറേ കാര്യങ്ങളുണ്ട്. ഡി.എന്‍.എ ആന്‍സിസ്റ്ററി ടെസ്റ്റിലൂടെ ഇക്കാര്യങ്ങള്‍ അറിയാമെന്നും കുറച്ചു ദിവസത്തില്‍ റിസല്‍ട്ട് ലഭിക്കുമെന്നും എമി ജാക്‌സണ്‍ പറഞ്ഞു.
Tags:amy jackson