‘എല്ലാം ശരിയാകും’ 26 മുതല്‍ സീ 5ല്‍

‘എല്ലാം ശരിയാകും’ 26 മുതല്‍ സീ 5ല്‍

ജിബു ജേക്കബ് സംവിധാനം ചെയ്ത് ആസിഫ് അലിയും രജിഷ വിജയനും മുഖ്യ വേഷങ്ങളിലെത്തിയ ‘എല്ലാം ശരിയാകും’ ജനുവരി 26 മുതല്‍ സീ 5 ഒടിടി പ്ലാറ്റ്ഫോമില്‍. ‘അനുരാഗ കരിക്കിന്‍വെള്ളം’ എന്ന അരങ്ങേറ്റ ചിത്രത്തിനു ശേഷം രജിഷ വീണ്ടും ആസിഫിന്‍റെ നായികയായി എത്തിയ ചിത്രം തിയറ്ററുകളില്‍ ശരാശരി പ്രകടനമാണ് കാഴ്ചവെച്ചത്.

ഷാരിസ്, ഷെല്‍ബിന്‍, നെബിന്‍ എന്നിവര്‍ ചേര്‍ന്നാണ് ‘ എല്ലാം ശരിയാകും’ തിരക്കഥ ഒരുക്കിയത്. ശ്രീജിത് നായര്‍ ക്യാമറയും ഔസേപ്പച്ചന്‍ സംഗീതവും നിര്‍വഹിച്ചു. സൂരജ് ഇ എസ് ആണ് എഡിറ്റിംഗ് ചെയ്തത്. ഫാമിലി ഡ്രാമയുടെയും രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിന്‍റെയും സ്വഭാവത്തിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത്,

Asif Ali’s ‘Ellam Sheriyakum’ will be live for streaming on Jan 26th via Zee5. The Jibu Jacob directorial has Rajisha Vijayan as the female lead.

Latest Upcoming