അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന കിംഗ് ഫിഷിനു ശേഷം ദുര്‍ഗ കൃഷ്ണ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘കണ്‍ഫെഷന്‍സ് ഓഫ് കുക്കൂസ്’. ജേര്‍ണലിസ്റ്റും ഡോക്യുമെന്ററി സംവിധായകയുമായ കഥാപാത്രമാണ് ചിത്രത്തില്‍ ദുര്‍ഗയ്ക്ക്. ജയ് ജിതിന്‍ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മികച്ച പ്രതീക്ഷയാണ് തനിക്കുള്ളതെന്ന് ദുര്‍ഗ പറയുന്നു. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവന്നിട്ടുണ്ട്. നടന്‍ ടോവിനോ തോമസാണ് ഫേസ്ബുക്കിലൂടെ പോസ്റ്റര്‍ അവതരിപ്പിച്ചത്.
സാമൂഹ്യ പ്രസക്തമായ ഒരു വിഷയം കൈകാര്യം ചെയ്യുന്ന സോഷ്യല്‍ ഡ്രാമയായാണ് ചിത്രം ഒരുക്കുന്നതെന്ന് ജയ് ജിതിന്‍ പ്രകാശ് പറയുന്നു. ദിനേശ് നീലകണ്ഠന്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആന്റണി ജോ നിര്‍വഹിക്കുന്നു.