പ്രണയം വെളിപ്പെടുത്തി നടി ദുര്‍ഗ കൃഷ്ണ

4 വര്‍ഷത്തോളമായി താന്‍ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി നടി ദുര്‍ഗ കൃഷ്ണ. നിര്‍മാതാവ് കൂടിയായ അര്‍ജുന്‍ രവീന്ദ്രന്‍ ആണ് ദുര്‍ഗയുടെ കാമുകന്‍. ഒരു ഇന്‍സ്റ്റഗ്രാം സംവാദത്തിനിടെ ആണ് നടിയുടെ തുറന്നുപറച്ചില്‍. വിമാനം, പ്രേതം2 എന്നീ സിനിമകളിലൂടെ മലയാള സിനിമയില്‍ സ്ഥാനം ഉറപ്പിച്ച താരത്തെ തേടി ഇപ്പോള്‍ നിരവധി അവസരങ്ങളാണ് എത്തുന്നത്. ലൗ ആക്ഷന്‍ ഡ്രാമ, കുട്ടിമാമ, കണ്‍ഫഷന്‍ ഓഫ് കുക്കൂസ് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. മോഹന്‍ലാല്‍ ചിത്രം റാം ആണ് താരത്തിന്റെതായി ഒരുങ്ങുന്ന പുതിയ ചിത്രം. അനൂപ് മേനോന്‍ ചിത്രം കിംഗ്ഫിഷിലും താരം വേഷമിടുന്നുണ്ട്.

ചലച്ചിത്ര നിര്‍മ്മാതാവ്, സംരംഭകന്‍, വാഹനപ്രിയന്‍, യാത്രികന്‍, ക്രിക്കറ്റ് സ്നേഹി എന്നെല്ലാമാണ് അര്‍ജുന്‍ രവീന്ദ്രന്റെ ഇന്‍സ്റ്റഗ്രാം ബയോ. അര്‍ജുനിന്‍റെ കൂടെയുള്ള ചിത്രങ്ങള്‍ മുമ്പും ദുര്‍ഗ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.

Actress DUrga Krishna revealed that she is in an relationship with producer Arjun Raveendran.

Latest Starbytes