OFFICIAL ! സല്യൂട്ട് റിലീസ് മാറ്റിവെച്ചു

OFFICIAL ! സല്യൂട്ട് റിലീസ് മാറ്റിവെച്ചു

ദുല്‍ഖര്‍ സല്‍മാന്‍ കരിയറിലെ ആദ്യ പൊലീസ് വേഷം ചെയ്യുന്ന ചിത്രം ‘സല്യൂട്ട്’ന്‍റെ റിലീസ് മാറ്റിവെച്ചു. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അടുത്ത വാരാന്ത്യത്തോടെ തിയറ്ററുകള്‍ അടച്ചുപൂട്ടുകയോ കൂടുതല്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് ആളുകളുടെ വരവു കുറയുകയോ ചെയ്യുമെന്ന ആശങ്കയാണ് തീരുമാനത്തിന് പിന്നില്‍ 300ലധികം തിയറ്ററുകളില്‍ ചിത്രം ചാര്‍ട്ട് ചെയ്തിരുന്നു. ചുരുക്കം ചില സെന്‍ററുകള്‍ ബുക്കിംഗും തുടങ്ങിയ ശേഷമാണ് റിലീസ് നീട്ടാനുള്ള തീരുമാനം.

‘കുറുപ്പ്’ കരസ്ഥമാക്കിയ വലിയ വിജയത്തിലൂടെ പാന്‍ ഇന്ത്യന്‍ താരപദവി ഉയര്‍ത്തിയ തന്‍റെ അടുത്ത ചിത്രം എന്ന നിലയില്‍ സല്യൂട്ട് ദുല്‍ഖറിന് ഏറെ നിര്‍ണായകമാണ്. റോഷന്‍ ആന്‍ഡ്രൂസിന്‍റെ സംവിധാനത്തില്‍ എത്തുന്ന ഈ ചിത്രത്തില്‍ ‘അരവിന്ദ് കരുണാകരന്‍’ എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. ദുല്‍ഖറിന്‍റെ തന്നെ വേ ഫാര്‍ ഫിലിംസ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. ബോളിവുഡ് നടി ഡയാന പെന്‍റി നായികയാകുന്ന ചിത്രത്തിന് കൊല്ലം, കാസർഗോഡ് എന്നിവടങ്ങള്‍ പ്രധാന ലൊക്കേഷനുകള്‍ ആയി. ബോബി-സഞ്ജയ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. അസ്‌ലം കെ. പുരയിൽ ഛായാഗ്രഹണവും ശ്രീകർ പ്രസാദ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. സന്തോഷ് നാരായണന്‍റേതാണ് സംഗീതം.

Roshan Andrews’s Dulquer Salmaan starrer ‘Salute’ postponed due to covid 3rd wave. Bobby-Sanjay penned for this cop thriller.

Latest Upcoming