ദുല്‍ഖറിന്‍റെ ബോളിവുഡ് ചിത്രം ‘ചുപ്’

ദുല്‍ഖറിന്‍റെ ബോളിവുഡ് ചിത്രം ‘ചുപ്’

ദുല്‍ഖര്‍ സല്‍മാന്‍റെ പുതിയ ബോളിവുഡ് ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. ചീനി കം, പാ, ഷമിതാബ് , പാഡ്മാന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ആണ് ആര്‍ ബാല്‍കി സംവിധാനം ചെയ്യുന്ന ചിത്രം ‘ചുപ്’ എന്ന പേരിലാണെത്തുന്നത്. റിവഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ് എന്ന ടാഗ്‌ലൈനാണ് ചിത്രത്തിനുള്ളത്.

സണ്ണി ഡിയോള്‍, പൂജ ഭട്ട്, ശ്രേയ ധന്വന്തരി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. ബാല്‍കിക്കൊപ്പം രാജ സെന്‍, റിഷി വിര്‍മാനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചത്. ഛായാഗ്രഹണം വിശാല്‍ സിന്‍ഹ. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രം അടുത്ത വര്‍ഷം ആദ്യം പുറത്തിറങ്ങും. കര്‍വാന്‍, സോയ ഫാക്ടര്‍ എന്നീ ചിത്രങ്ങളാണ് ഇതിനു മുമ്പ് ദുല്‍ഖര്‍ ബോളിവുഡില്‍ ചെയ്തിട്ടുള്ളത്.

Dulquer Salmaan’s next in Bollywood is titled ‘Chup’. A psychological thriller directed by R.Balki will release soon.

Latest Other Language