ആരാധകരുടെ സ്വന്തം കുഞ്ഞിക്ക ദുല്‍ഖര്‍ സല്‍മാന്റെ ജന്മദിനമാണിന്ന്. ആരാധകരുടെയും പ്രേക്ഷകരുടെയും ആശംസകള്‍ക്കൊപ്പം സിനിമാ മേഖലയില്‍ നിന്നും ഡിക്യുവിന് ആശംസകള്‍ എത്തി. രണ്ട് വ്യത്യസ്ത ലുക്ക് പോസ്റ്ററുകളിലൂടെ ദുല്‍ഖറിന്റെ വരാനിരിക്കുന്ന സിനിമകളുടെ അണിയറ പ്രവര്‍ത്തകരും ആശംസ നേര്‍ന്നു. ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത് മലയാളത്തിലും തമിഴിലുമായി പുറത്തിറങ്ങുന്ന സോളോയുടെ പോസ്റ്റര്‍ ചിത്രത്തിന്റെ സ്വഭാവത്തെ വ്യക്തമാക്കുന്നതാണ്. നാലു കഥകള്‍ കൂട്ടിച്ചേര്‍ത്ത ചിത്രത്തിനായി കൊളാഷ് മാതൃകയിലാണ് പോസ്റ്റര്‍ എത്തിയത്.
മറ്റൊരു സര്‍പ്രൈസ് ബര്‍ത്ത്‌ഡേ ആശംസ ടോളിവുഡില്‍ നിന്നായിരുന്നു. തെലുങ്കിലെ വിഖ്യാത നടന്‍ ജെമിനി ഗണേശനായി ദുല്‍ഖര്‍ വേഷമിടുന്ന മഹാനദി എന്ന ചിത്രത്തിലെ താരത്തിന്റെ ലുക്ക് പോസ്റ്ററാണ് പുറത്തുവന്നത്.
Tags:dulqer salmanmahanatiSOLO