ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന സോളോ ദുല്‍ഖര്‍ സല്‍മാനെ സംബന്ധിച്ച് ഏറെ സവിശേഷതകളുള്ള ചിത്രമാണ്. മലയാളത്തിലും തമിഴിലുമായി ഒരുക്കുന്ന സോളോ അഞ്ചു ഹ്രസ്വ ചിത്രങ്ങള്‍ കൂട്ടിയിണക്കുന്ന ഒരു ആന്തോളജി ചിത്രമാണെന്നും സൂചനയുണ്ട്. ദുല്‍ഖര്‍ രണ്ട് ഗെറ്റപ്പുകളില്‍ എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ പുരോഗമിക്കുകയാണ്. മുംബൈയിലെ ചിത്രീകരണത്തിന് ശേഷമാണ് കൊച്ചി ഷെഡ്യൂള്‍ ആരംഭിച്ചത്. ഷിംലയിലും ഷൂട്ടിംഗുണ്ട്.
ജട കെട്ടിയ നീളന്‍ മുടിയുമായി കൊച്ചിയിലെ ലൊക്കേഷനില്‍ ദുല്‍ഖര്‍ നില്‍ക്കുന്ന ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പരക്കുകയാണ്. ഇത് സോളോയെ കുറിച്ചുള്ള ആകാംക്ഷകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.
Tags:bijoy nambiardulquer salmansolo dulquer salman movie