താരപുത്രനില്‍ നിന്ന് താരമായി വളര്‍ന്ന ആരാധകരുടെ പ്രിയപ്പെട്ട കുഞ്ഞിക്ക ദുല്‍ഖര്‍ സല്‍മാന്‍ അച്ഛനാകുന്നു. ഭാര്യ അമാലിന് വിശേഷമുള്ള കാര്യം അദ്ദേഹത്തിന്റെ അടുത്ത കുടുബാംഗങ്ങള്‍ തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ സഹോദര പുത്രനും നടനുമായ മഖ്ബൂല്‍ സല്‍മാന്റെ വിവാഹത്തിനെത്തിയപ്പോഴാണേ്രത പല കുടുബാംഗങ്ങളും താര കുടുംബത്തിലേക്ക് പുതിയ ഒരു അതിഥി കൂടി വരുന്നതായി അറിഞ്ഞത്.
2011ല്‍ തന്റെ ആദ്യ ചിത്രം റിലീസ് ആയതിനു ശേഷമാണ് ദുല്‍ഖര്‍ അമാലിനെ വിവാഹം കഴിക്കുന്നത്. ഇന്ന് മലയാളത്തിലെ യുവതാരങ്ങളില്‍ ഏറെ ആരാധകരുള്ള താരമായി ദുല്‍ഖര്‍ മാറിക്കഴിഞ്ഞു.
Tags:dulquer salman