മലയാളത്തിലെ സ്‌റ്റൈലിഷ് സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാനും ബോളിവുഡ് താരം ആലിയ ഭട്ടും ഒന്നിക്കുന്നു. ഒരു സിനിമയ്ക്കായല്ല, പരസ്യ ചിത്രത്തിനായാണ് ഇരുവരും ഒന്നിച്ചെത്തുന്നത്. ജിയോണി മൊബീല്‍ ബ്രാന്‍ഡിന്റെ സെല്‍ഫിസ്റ്റാന്‍ കാംപെയ്‌നില്‍ താന്‍ ആലിയ ഭട്ടിനൊപ്പമെത്തുന്ന കാര്യം ദുല്‍ഖര്‍ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ വെളിപ്പെടുത്തിയത്. ഇരുവരും ഒന്നിക്കുന്ന പരസ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും. ശ്രുതി ഹാസനും കാംപെയ്‌നിലുണ്ട്.