മലയാളത്തിലെ ഏറ്റവും തിരക്കേറിയ യുവതാരങ്ങളിലൊരാളായി മാറിയ ദുല്‍ഖര്‍ സല്‍മാന് ബോളിവുഡ് ഉള്‍പ്പടെയുള്ള മറ്റ് ഭാഷകളില്‍ നിന്നും നിരവധി ഓഫറുകള്‍ വരുന്നുണ്ട്. ഒകെ കണ്‍മണിയിലൂടെ തമിഴകത്തും താരമായി മാറിയ ദുല്‍ഖര്‍ തന്റെ അടുത്ത തമിഴ് ചിത്രം ഈ വര്‍ഷം ചെയ്യുമെന്നാണ് കരുതുന്നത്. ഇപ്പോള്‍ തെലുങ്കിലേക്കും പ്രവേശിക്കാന്‍ ഒരുങ്ങുകയാണ് താരം. ജെമിനി ഗണേശന്‍ എന്ന തെലുങ്ക് സിനിമയിലെ യഥാര്‍ത്ഥ താരത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുക. നടി സാവിത്രിയുടെ ജീവിതകഥയെ ആസ്പദമാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന മഹാനടി എന്ന ചിത്രത്തിലാണ് സാവിത്രിയുടെ ഭര്‍ത്താവായ ജെമിനി ഗണേശനായി ദുല്‍ഖര്‍ എത്തുന്നത്. കീര്‍ത്തി സുരേഷാണ് സാവിത്രി ആകുന്നത്.