ബോളിവുഡിലും തന്റെ സജീവ സാന്നിധ്യം ഉറപ്പിക്കാനുള്ള ഒരുക്കത്തിലാണ് ദുല്‍ഖര്‍ സല്‍മാന്‍. തന്റെ ആദ്യ ഹിന്ദി ചിത്രം കര്‍വാന്‍ ശരാശരി വിജയം നേടിയതിനു പിന്നാലെ അടുത്ത ചിത്രം സോയ ഫാക്റ്ററിന്റെ തിരക്കിലേക്ക് നീങ്ങുകയാണ് താരം. അനുജ ചൗഹാന്‍ എഴുതിയ ‘ദ സോയ ഫാക്റ്റര്‍’ എന്ന നോവലിനെ ആസ്പദമാക്കി അതേപേരില്‍ അഭിഷേക് ശര്‍മ ഒരുക്കുന്ന ചിത്രത്തിലാണ് ഡിക്യു നായകനാകുന്നത്.
View this post on Instagram#dulquersalmaan #thezoyafactor #cricketpractice #dqsalmaan #dq #dulquer #dqtherealjinn #kunjikka
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായാണ് ദുല്‍ഖര്‍ ചിത്രത്തില്‍ എത്തുക. ചിത്രത്തിനായി ക്രിക്കറ്റ് പരിശീലിക്കുന്ന ദുല്‍ഖറിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സോനം കപൂറാണ് സോയ എന്ന ടൈറ്റില്‍ വേഷത്തില്‍ എത്തുന്നത്.
ഇന്ത്യക്ക് ആദ്യമായി ലോകക്കപ്പ് ലഭിച്ച ദിവസത്തില്‍ ജനിച്ച പെണ്‍കുട്ടി പ്രത്യേക ക്ഷണ പ്രകാരം ഒരു ദിവസം ഇന്ത്യന്‍ ടീമിനൊപ്പമെത്തുന്നതും പിന്നീട് അവള്‍ ഭാഗ്യമായി കണക്കാക്കപ്പെടുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ടീമിന്റെ പ്രകടനത്തിനപ്പുറം ഭാഗ്യം വിജയത്തില്‍ നിര്‍ണായകമല്ലെന്നു വിശ്വസിക്കുന്ന ക്യാപ്റ്റനായാണ് ദുല്‍ഖര്‍ എത്തുന്നത്.
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്പര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ