
കഴിഞ്ഞ ദിവസം ഒരു മാള്‍ ഉദ്ഘാടനത്തിനായി കൊട്ടാരക്കരയില്‍ എത്തിയ ദുല്‍ഖര്‍ സല്‍മാനെ കാണാന്‍ അനിയന്ത്രിതമായ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. പരിമിതമായ സ്ഥലത്തെ തിക്കിലും തിരക്കിലുംപെട്ട് ഒരാള്‍ മരണപ്പെടുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് മാള്‍ ഉടമസ്ഥര്‍ക്കും ദുല്‍ഖറിനും എതിരേ ചിലര്‍ പരാതി നല്‍കിയിട്ടുമുണ്ട്.
അതിനിടെ ആരാധകര്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ അമിതാവേശത്തിന് നില്‍ക്കരുതെന്നും ശ്രദ്ധ പാലിക്കണമെന്നും ദുല്‍ഖര്‍ ആലപിച്ചു. പരിപാടിയില്‍ ദുല്‍ഖര്‍ എടുത്ത സെല്‍ഫിയില്‍ ആദ്യം ഇടം നേടിയ ആരാധകര്‍ ആ ഫോട്ടോ പോസ്റ്റ് ചെയ്ത് താരത്തിന്റെ ശ്രദ്ധ ക്ഷണിച്ചിരുന്നു. ആ കാണുന്നത് ഞാനാണെന്നും എന്റെ മൊബൈലിലാണ് സെല്‍ഫി എടുത്ത് നല്‍കിയത് എന്നുമായിരുന്നു ആരാധകന്‍ പറഞ്ഞത്. മറുപടിയായാണ് ആരാധകര്‍ കരുതലോടെ പെരുമാറണമെന്ന മറുപടിയുമായി ദുല്‍ഖര്‍ എത്തിയത്.