
മലയാളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള യുവതാരം ദുല്‍ഖര്‍ സല്‍മാനാണെന്ന് തെളിയിക്കുന്ന തരത്തിലുളള ജനക്കൂട്ടമാണ് കഴിഞ്ഞ ദിവസം കൊട്ടാരക്കരയില്‍ എത്തിയത്. ഒരു മാള്‍ ഉദ്ഘാടനത്തിനായാണ് കുഞ്ഞിക്ക എത്തിയത്. അതിനിടെ ഒരു ആരാധകന്‍ താരത്തെ കാണാനായി സ്റ്റേജിലേക്ക് ചാടിക്കയറുകയും ചെയ്തു. സെക്യൂരിറ്റി ജീവനക്കാര്‍ തിരക്കുള്ള സ്റ്റേജില്‍ നിന്ന് ഇയാളെ പിടിച്ചുമാറ്റുകയായിരുന്നു.