സ്ത്രീകള്‍ പ്രമുഖരില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നുമെല്ലാം നേരിടേണ്ടി വന്ന അതിക്രമങ്ങള്‍ തുറന്നുപറയുന്ന മീ ടു കാംപെയ്ന്‍ സംബന്ധിച്ച അഭിപ്രായം വ്യക്തമാക്കി ദുല്‍ഖര്‍ സല്‍മാന്‍. കൂട്ടായ അവബോധമാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്കായുള്ള പ്രതിവിധിയെന്ന് ഡിക്യു പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇല്ലാത്ത തൊഴിലിടങ്ങള്‍ സംബന്ധിച്ച അവബോധം വളര്‍ന്നുവരുന്നുണ്ടെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.
സാമൂഹ്യ മാധ്യമങ്ങളും ഇന്റര്‍നെറ്റുമെല്ലാം വലിയ സ്വാധീനം ചെലുത്തുന്ന കാലഘട്ടമാണിത്. അമേരിക്കയിലും മറ്റ് പല സ്ഥലങ്ങളിലും ചിതറിക്കിടന്നിരുന്ന മീ ടൂ എന്ന വിപ്ലവം ഇന്ന് ഇന്ത്യയിലും എത്തിയിരിക്കുകയാണ്. അത് വലിയ മാറ്റത്തിന് വഴി തെളിക്കുമെന്ന് പ്രതീക്ഷിക്കുന്നു വെന്നും ദുല്‍ഖര്‍ വ്യക്തമാക്കി.