മലയാളികളുടെ സ്വന്തം കുഞ്ഞിക്ക ദുൽഖുർ സൽമാൻ ഇന്ത്യൻ സിനിമയിലെ തന്നെ അപൂർവമായൊരു റെക്കോർഡിലേക് നീങ്ങുകയാണ്. ഒരു വര്ഷം നാലു ഭാഷകളിൽ നായക വേഷത്തിൽ എത്തിയ നടനായി ഈ വര്ഷം അവസാനത്തോടെ ദുൽഖുർ മാറും. തെലുങ്കിൽ മഹാനടിയാണ് ദുൽഖറിന്റേതായി ഈ വര്ഷം ഇതുവരെ പുറത്തിറങ്ങിയ ചിത്രം. താരത്തിന്റെ ആദ്യ ഹിന്ദി ചിത്രം കർവാൻ അടുത്ത മാസം തീയെറ്ററുകളിൽ എത്തും. ഷൂട്ടിംഗ് പൂർത്തിയാക്കിയ തമിഴ് ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താലും ഉടൻ തീയേറ്ററുകളിൽ എത്തും. ഇപ്പോൾ ബി സി നൗഫൽ സംവിധാനം ചെയ്ത ഒരു യമണ്ടൻ പ്രേമകഥയിൽ ദുൽഖർ ജോയിൻ ചെയ്തു കഴിഞ്ഞു. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും തിരക്കഥയൊരുക്കിയ ചിത്രം ക്രിസ്മസിന് തീയേറ്ററുകളിൽ എത്തും.