‘സല്യൂട്ട്’, ദുല്‍ഖറിന്‍റെ പൊലീസ് ലുക്ക് പുറത്ത്

‘സല്യൂട്ട്’, ദുല്‍ഖറിന്‍റെ പൊലീസ് ലുക്ക് പുറത്ത്

ദുല്‍ഖര്‍ സല്‍മാന്‍റെ കരിയറിലെ ആദ്യ പൊലീസ് വേഷം ചെയ്യുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപിച്ചു.റോഷന്‍ ആന്‍ഡ്രൂസിന്‍റെ സംവിധാനത്തില്‍ എത്തുന്ന ഈ ചിത്രത്തിന്‍റെ ടൈറ്റില്‍ ‘സല്യൂട്ട്’ എന്നാണ്. ഒപ്പം ഡിക്യു പൊലീസ് യൂണിഫോമില്‍ നില്‍ക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്. ദുല്‍ഖറിന്‍റെ തന്നെ വേ ഫാര്‍ ഫിലിംസ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്


2 മാസത്തെ ഡേറ്റാണ് ദുല്‍ഖര്‍ തന്റെ പൊലീസ് ചിത്രത്തിനായി നല്‍കിയിട്ടുള്ളത്. ബോളിവുഡ് നടി ഡയാന പെന്‍റി നായികയാകുന്ന ചിത്രത്തിന് കൊല്ലം, കാസർഗോഡ് എന്നിവടങ്ങള്‍ പ്രധാന ലൊക്കേഷനുകള്‍ ആകുന്നു. ബോബി-സഞ്ജയ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. മമ്മൂട്ടി ചിത്രം വണിനു ശേഷമാണ് ദുല്‍ഖര്‍ ചിത്രത്തിലേക്ക് ബോബിയും സഞ്ജയും എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. . അസ്‌ലം കെ. പുരയിൽ ഛായാഗ്രഹണവും ശ്രീകർ പ്രസാദ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. സന്തോഷ് നാരായണന്‍റേതാണ് സംഗീതം.

Roshan Andrews’s Dulquer Salmaan starrer titled as Salute. Bobby-Sanjay penned for this cop thriller. Here is the first look poster.

Latest Upcoming