കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളത്തിനു പുറതതും തന്‍റെ കരിയര്‍ ഉറപ്പിച്ച ദുല്‍ഖര്‍ സല്‍മാന്‍ ഇപ്പോള്‍ ബോളിവുഡില്‍ ഒരു വലിയ ചിത്രത്തിന് തയാറെടുക്കുന്നു. ചീനി കം, പാ, ഷമിതാബ് , പാഡ്മാന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ആണ് ആര്‍ ബാല്‍കി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ മുഖ്യ വേഷത്തില്‍ എത്തുന്നത്. ത്രില്ലര്‍ സ്വഭാവത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ഈ വര്‍ഷം ആദ്യം ‘ഹേയ് സിനാമിക’ എന്ന തമിഴ് ചിത്രം പൂര്‍ത്തിയാക്കിയ ദുല്‍ഖര്‍ ഉടന്‍ തന്നെ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജോയിന്‍ ചെയ്യും. ഡിക്യുവിന്‍റെ കരിയറിലെ ആദ്യ പൊലീസ് വേഷമാണിത്. ഇതിനു ശേഷം ഒരു തെലുങ്ക് ചിത്രം കൂടി ഈ വര്‍ഷം ചെയ്യുന്നതിന് താരം ഏറ്റെടുത്തിട്ടുണ്ട്. ഒരു വര്‍ഷം നാലു ഭാഷകളിലെ ചിത്രങ്ങളില്‍ നായകനായി എത്തുക എന്ന അപൂര്‍വ നേട്ടം കൂടി ഇതിലൂടെ ദുല്‍ഖര്‍ നേടും. കര്‍വാന്‍, സോയ ഫാക്ടര്‍ എന്നീ ചിത്രങ്ങളാണ് ഇതിനു മുമ്പ് ദുല്‍ഖര്‍ ബോളിവുഡില്‍ ചെയ്തിട്ടുള്ളത്.
Dulquer Salmaan’s next in Bollywood will be a thriller directed by R.Balki.