വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ചേര്‍ന്ന തിരക്കഥ എഴുതുന്ന പുതിയ ചിത്രത്തില്‍ ദുല്‍ഖര്‍ നായകനാകുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നല്ലോ, ഇപ്പോള്‍ ഈ ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളുമായി വിഷ്ണു രംഗത്തെത്തിയിരിക്കുകയാണ്. താന്‍ നായകനായി അഭിനയിച്ച വികടകുമാരന്‍ എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കവെയാണ് വിഷ്ണു ഈ ചിത്രത്തെക്കുറിച്ചും പറഞ്ഞത്. തിരക്കഥ പൂര്‍ത്തിയാക്കിയ ചിത്രം തമാശയ്ക്ക് പ്രാധാന്യം നല്‍കിയാണ് ഒരുക്കുന്നത്. ബി സി നൗഫലാണ് സംവിധാനം നിര്‍വഹിക്കുന്നത്. ഉടന്‍ ഷൂട്ടിംഗ് തുടങ്ങുമെന്ന് വിഷ്ണു പറയുന്നു.
സോളോയ്ക്കു ശേഷം തെലുങ്കിലും തമിഴിലും ഹിന്ദിയിലുമായി വിവിധ ചിത്രങ്ങളുടെ തിരക്കിലായ ദുല്‍ഖര്‍ മലയാളത്തില്‍ തിരിച്ചെത്തുന്നത് ഈ ചിത്രത്തിലൂടെയാകുമെന്നാണ് കരുതുന്നത്. വിഷ്ണു ഉണ്ണികൃഷ്ണനും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.