ദുല്‍ഖര്‍ സല്‍മാന്‍ കരിയറിലെ ആദ്യ പൊലീസ് വേഷം ചെയ്യുന്ന ചിത്രം സല്യൂട്ടിന്‍റെ പുതിയ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.റോഷന്‍ ആന്‍ഡ്രൂസിന്‍റെ സംവിധാനത്തില്‍ എത്തുന്ന ഈ ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിക്കുന്ന ‘അരവിന്ദ് കരുണാകരന്‍’ എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്നതാണ് പുതിയ പോസ്റ്റര്‍. ദുല്‍ഖറിന്‍റെ തന്നെ വേ ഫാര്‍ ഫിലിംസ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്
Meet Aravind Karunakaran 😎@DianaPenty @Music_Santhosh @sreekar_prasad #SaniyaIyyappan #RoshanAndrews #BobbySanjay #DulquerSalmaan #salute @DQsWayfarerFilm #SaluteMovie pic.twitter.com/ceoECNQDxr
— dulquer salmaan (@dulQuer) March 12, 2021
2 മാസത്തെ ഡേറ്റാണ് ദുല്‍ഖര്‍ തന്റെ പൊലീസ് ചിത്രത്തിനായി നല്‍കിയിട്ടുള്ളത്. ബോളിവുഡ് നടി ഡയാന പെന്‍റി നായികയാകുന്ന ചിത്രത്തിന് കൊല്ലം, കാസർഗോഡ് എന്നിവടങ്ങള്‍ പ്രധാന ലൊക്കേഷനുകള്‍ ആകുന്നു. ബോബി-സഞ്ജയ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. മമ്മൂട്ടി ചിത്രം വണിനു ശേഷമാണ് ദുല്‍ഖര്‍ ചിത്രത്തിലേക്ക് ബോബിയും സഞ്ജയും എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. . അസ്‌ലം കെ. പുരയിൽ ഛായാഗ്രഹണവും ശ്രീകർ പ്രസാദ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. സന്തോഷ് നാരായണന്‍റേതാണ് സംഗീതം.
Roshan Andrews’s Dulquer Salmaan starrer titled as Salute. Bobby-Sanjay penned for this cop thriller. Here is the new look poster.