ഉദ്വേഗം ഉണർത്തി ദൃശ്യം2-ഉം, ആദ്യ പ്രതികരണങ്ങൾ അറിയാം

ഉദ്വേഗം ഉണർത്തി ദൃശ്യം2-ഉം, ആദ്യ പ്രതികരണങ്ങൾ അറിയാം

മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2 ആമസോണ്‍ പ്രൈമിലെത്തി. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിന് വളരെ മികച്ച പ്രതികരണങ്ങൾ ആണ് ലഭിക്കുന്നത്.

ആദ്യഭാഗത്തെ പോലെ പ്രേക്ഷകരെ ഉദ്യോഗത്തിൽ നിലനിർത്തുന്നതിന് ജീത്തു ജോസഫിന്‍റെ തിരക്കഥയ്ക്ക് സാധിക്കുന്നു എന്നാണ് റിപ്പോർട്ട്.


തിയറ്ററുകള്‍ തുറക്കുന്നത് വൈകിയ സാഹചര്യത്തില്‍ ഒടിടി റിലീസ് നിശ്ചയിക്കുകയായിരുന്നു.


2013ല്‍ പുറത്തിറങ്ങിയ മലയാളത്തിന്‍റെ ആദ്യ 50 കോടി ചിത്രം ദൃശ്യത്തിന്‍റെ തുടര്‍ച്ചയാണ് ദൃശ്യം 2. മീന, അന്‍സിബ, എസ്തര്‍, ആശ ശരത്, സിദ്ധിഖ്, മുരളി ഗോപി, സായ്കുമാര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.


ആശിര്‍വാദ് തന്നെ ഒരുക്കിയ ബ്രഹ്മാണ്ഡ മോഹന്‍ലാല്‍ ചിത്രം ‘മരക്കാര്‍-അറബിക്കടലിന്‍റെ സിംഹം’ കൂടി റിലീസ് കാക്കുന്നത് പരിഗണിച്ചാണ് ദൃശ്യം 2 ഒടിടി റിലീസ് തീരുമാനിച്ചത്.

Mohanlal starrer Drishyam 2 now streaming on Amazon Prime platform. The Jeethu Joseph directorial has Meena, Asha Sarath and Murali Gopi in pivotal roles. Getting good responses.

Film scan Latest