മലയാളത്തില്‍ വന്‍ വിജയമായി മാറിയ ദൃശ്യം ഹോളിവുഡിലേക്കും റീമേക്ക് ചെയ്യപ്പെടാന്‍ ഒരുങ്ങുന്നു. ജീത്തു ജോസഫിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍, മീന, ആശ ശരത്, അന്‍സിബ എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തിയ ചിത്രത്തിന്‍റെ രണ്ടാം ഭാഗം പുറത്തിറങ്ങാന്‍ ഒരുങ്ങവെയാണ് ഹോളിവുഡ് റീമേക്കിനായി ചിലര്‍ സമീപിച്ചുവെന്നും ഇംഗ്ലീഷിലുള്ള തിരക്കഥ അയച്ചുകൊടുത്തുവെന്നും ജീത്തു വ്യക്തമാക്കിയിട്ടുള്ളത്.
നേരത്തേ എല്ലാ തെന്നിന്ത്യന്‍ ഭാഷകളിലേക്കും ഹിന്ദിയിലേക്കും റീമേക്ക് ചെയ്യപ്പെട്ടതിനു പുറമേ സിംഹള, ചൈനീസ് റീമേക്കുകളും പുറത്തിറങ്ങിയിട്ടുണ്ട്. ആഗോള തലത്തില്‍ ആവേശമുണര്‍ത്തുന്ന തിരക്കഥ തന്നെയാണ് പ്രധാന സവിശേഷത. സ്ത്രീകഥാപാത്രത്തിന് പ്രാമുഖ്യം നല്‍കിയാണ് ഹോളിവുഡില്‍ ചിത്രം ഒരുങ്ങുന്നതെന്നും ഹോളിവുഡ് സംവിധായകന്‍ തന്നെയായിരിക്കും സംവിധാനം ചെയ്യുക എന്നും ജീത്തു വ്യക്തമാക്കി. ഓസ്കാര്‍ ജേതാവ് ഹിലാരി സ്വാങ്കിനെയാണ് മുഖ്യ വേഷത്തിലേക്ക് പരിഗണിക്കുന്നത്.
Jeethu Joseph’s Mohanlal starrer Drishyam is planning to remake in Hollywood. The makers considering Hilari Swank in lead role.