ഒരു പക്ഷേ ഏറ്റവുമധികം ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ഇന്ത്യന്‍ ചിത്രമായിരിക്കും ദൃശ്യം. ഇപ്പോള്‍ ദൃശ്യത്തിന്റെ ശ്രീലങ്കന്‍ പതിപ്പും റെക്കോഡ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യമാണ് മലയാളത്തില്‍ ആദ്യമായി 50 കോടിക്കു മുകളില്‍ കളക്ഷന്‍ നേടിയത്. ഇപ്പോള്‍ ശ്രീലങ്കന്‍ ബോക്‌സ്ഓഫിസില്‍ ഒരു റീമേക്ക് ചിത്രം നേടുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷനാണ് ദൃശ്യത്തിന്റെ റീമേക്ക് ധര്‍മയുദ്ധ നേടിയത്. ചെയ്യാര്‍ രവി എന്ന സംവിധായകനാണ് ധര്‍മയുദ്ധ സംവിധാനം ചെയ്തത്. ധര്‍മയുദ്ധയുടെ വിജയാഘോഷ ചടങ്ങുകളില്‍ ജീത്തു ജോസഫും പങ്കെടുത്തു.
Tags:drishyamjeethu josephmohanlal