Select your Top Menu from wp menus
New Updates

ദൃശ്യം 2 ഷൂട്ടിംഗ് പൂര്‍ണമായും ക്വാറന്റൈനില്‍

ദൃശ്യം 2 ഷൂട്ടിംഗ് പൂര്‍ണമായും ക്വാറന്റൈനില്‍

കൊറോണ കേസുകള്‍ ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഷൂട്ടിംഗ് തുടങ്ങാനിരിക്കുന്ന മോഹന്‍ലാല്‍ ചിത്രത്തിനായി നടത്തുന്നത് യുദ്ധസമാനമായ മുന്നൊരുക്കങ്ങള്‍. നേരത്തേ ചിങ്ങം 1ന് ഷൂട്ടിംഗ് തുടങ്ങാന്‍ നിശ്ചയിച്ചിരുന്ന ചിത്രം സെപ്റ്റംബര്‍ 10ലേക്ക് മാറ്റിയിരുന്നു. ഇപ്പോഴത് സെപ്റ്റംബര്‍ 14 ആക്കി മാറ്റിയിട്ടുണ്ട്. ഷൂട്ടിംഗ് സംഘത്തിലെ മുഴുവന്‍ പേരുടെയും കോവിഡ് പരിശോധനയ്ക്ക് ശേഷമായിരിക്കും ഷൂട്ടിംഗ്. മോഹന്‍ലാല്‍ ഉള്‍പ്പടെ എല്ലാവരും ഒരൊറ്റ ഹോട്ടലില്‍ ആയിരിക്കും താമസം.

ഭക്ഷണം എത്തിക്കുന്നവര്‍ക്കോ ഷൂട്ടിംഗ് സ്ഥലത്തിന് സുരക്ഷ ഒരുക്കുന്നവര്‍ക്കോ ഷൂട്ടിംഗ് സംഘവുമായി ബന്ധപ്പെടുന്നതിന് അവസരം നല്‍കില്ല. ഷൂട്ടിംഗ് തീരുന്നതു വരെ ഷൂട്ടിംഗ് സംഘത്തിലെ ആരെയും പുറത്തേക്ക് പോകാന്‍ അനുവദിക്കില്ല. കൊച്ചിയില്‍ 14 ദിവസത്തെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ശേഷം തൊടുപുഴയിലെ ഷൂട്ടിംഗ് നടക്കും. തൊടുപുഴയിലും സമാനമായ സന്നാഹങ്ങള്‍ ഒരുക്കി ഷൂട്ടിംഗ് നടത്താനാണ് പദ്ധതി. ദൃശ്യത്തിന്റെ കഥയ്ക്ക് 7 വര്‍ഷങ്ങള്‍ക്കു ശേഷമുള്ള കഥയാണ് ദൃശ്യം 2. ദൃശ്യത്തിലെ പ്രമുഖ താരങ്ങളെല്ലാം ഈ ചിത്രത്തിലുമുണ്ടാകും.

Mohanlal starer Drishyam 2’s shoot will be in quarantine setup. The Jeethu Joseph directorial starts rolling from Sept 14.

Previous : പിരിഞ്ഞെന്ന പ്രചാരണങ്ങളെ തള്ളി ജുഹിയും റോവിനും, കുറുമ്പലക്കോട്ടയില്‍ നിന്നുള്ള വിഡിയോ
Next : സണ്ണി വെയ്‌നിന്റെ ജന്‍മദിനത്തില്‍ അനുഗ്രഹീതന്‍ ആന്റണിയുടെ ടീസര്‍

Related posts