തിയറ്റര്‍ റിലീസും സാധ്യമെന്ന് മോഹന്‍ലാല്‍, ദൃശ്യം 2 പുതിയ ടീസര്‍ കാണാം

തിയറ്റര്‍ റിലീസും സാധ്യമെന്ന് മോഹന്‍ലാല്‍, ദൃശ്യം 2 പുതിയ ടീസര്‍ കാണാം

മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2 ന്‍റെ പുതിയ ട്രെയിലർ പുറത്തിറങ്ങി. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം ആമസോണ്‍ പ്രൈം പ്ലാറ്റ്ഫോമിലൂടെ ഫെബ്രുവരി 19നാണ് റിലീസ്. ആദ്യ ഭാഗത്തില്‍ നിന്ന് വ്യത്യസ്തമായി സാമ്പത്തികമായും സാമൂഹികമായും മറ്റൊരു തലത്തില്‍ എത്തിയ ജോര്‍ജ്ജ് കുട്ടിയാണ് ചിത്രത്തില്‍ ഉള്ളത്. അതിനിടെ ഒടിടി റിലീസിനു ശേഷം വേണമെങ്കില്‍ തിയറ്റര്‍ റിലീസും സാധ്യമാണ് എന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. ദൃശ്യം 2 റിലീസിന് മുന്നോടിയായി ട്വിറ്ററിലൂടെ ആരാധകരുമായി നടത്തിയ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2013ല്‍ പുറത്തിറങ്ങിയ മലയാളത്തിന്‍റെ ആദ്യ 50 കോടി ചിത്രം ദൃശ്യത്തിന്‍റെ തുടര്‍ച്ചയാണ് ദൃശ്യം 2. മീന, അന്‍സിബ, എസ്തര്‍, ആശ ശരത്, സിദ്ധിഖ്, മുരളി ഗോപി, സായ്കുമാര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ആശിര്‍വാദ് തന്നെ ഒരുക്കിയ ബ്രഹ്മാണ്ഡ മോഹന്‍ലാല്‍ ചിത്രം ‘മരക്കാര്‍-അറബിക്കടലിന്‍റെ സിംഹം’ കൂടി റിലീസ് കാക്കുന്നത് പരിഗണിച്ചാണ് ദൃശ്യം 2 ഒടിടി റിലീസ് തീരുമാനിച്ചത്.

Mohanlal starrer Drishyam 2 will have a direct OTT release through Amazon Prime on February 19th. Here is a new teaser for the Jeethu Joseph directorial. Theater release is also possible asper Mohanlal.

Latest Trailer Upcoming Video