ലോക്ക്ഡൗണിന് ശേഷമുള്ള ആദ്യ മോഹന്‍ലാല്‍ ചിത്രം ദൃശ്യം2-ന്‍റെ ഷൂട്ടിംഗ് പൂജയോടെ തുടങ്ങി. ഓഗസ്റ്റില്‍ ഷൂട്ടിംഗ് തുടങ്ങാനിരുന്ന ചിത്രം കൊറോണ വ്യാപനം വര്‍ധിച്ചതിന്‍റെയും മഴയുടെയും പശ്ചാത്തലത്തിലാണ് ആദ്യം നീട്ടിവെച്ചത്. പൂര്‍ണമായും ക്വാറന്‍റൈന്‍ സജ്ജീകരണങ്ങള്‍ ഒരുക്കിയാണ് ഇപ്പോള്‍ ഷൂട്ടിംഗിലേക്ക് നീങ്ങുന്നത്. കഴിഞ്ഞയാഴ്ച ഷൂട്ടിംഗ് തുടങ്ങാനിരിക്കെ സെറ്റ്‌വർക്കുകളുടെ പ്രവർത്തി പൂർത്തിയാകാത്തതിനാൽ ആണ് അവസാന നിമിഷം ഷൂട്ടിംഗ് നീട്ടിവെച്ചത്.
ദൃശ്യത്തിലെ ജോര്‍ജ് കുട്ടി എന്ന കഥാപാത്രത്തിന് പുതിയ ഭാഗത്തിലും വലിയ മാറ്റങ്ങള്‍ ലുക്കിലുണ്ടാകില്ല എന്നാണ് ജീത്തു പ്രതികരിച്ചിട്ടുള്ളത്. ആദ്യ ചിത്രത്തിലെ കഥയ്ക്ക് ശേഷം 7 വര്‍ഷങ്ങള്‍ കഴിഞ്ഞുണ്ടാകുന്ന കഥയാണ് ദൃശ്യം 2. മീന, അന്‍സിബ, എസ്തര്‍ തുടങ്ങി ആദ്യ ഭാഗത്തിലെ പല താരങ്ങളും അവരുടെ കഥാപാത്രത്തിന്റെ തുടര്‍ച്ചയുമായി രണ്ടാം ഭാഗത്തിലും ഉണ്ടാകും. തൊടുപുഴയും എറണാകുളവുമാണ് പ്രധാന ലൊക്കേഷനുകള്‍. പൂര്‍ണമായും ക്വാറന്‍റൈന്‍ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ഷൂട്ടിംഗ്. ഷൂട്ടിംഗ് പൂര്‍ത്തിയാകുന്നതു വരെ ഷൂട്ടിംഗ് സംഘത്തിലെ ആരെയും പുറത്തുപോകാന്‍ അനുവദിക്കില്ല
Mohanlal’s Drishyam 2 shoot started. Jeethu Joseph directorial is the sequel for 2013 blockbuster Drishyam.