ദൃശ്യം 2 ഫെബ്രുവരി 15 റിലീസ്

ദൃശ്യം 2 ഫെബ്രുവരി 15 റിലീസ്

മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2 പോസ്റ്റ് പ്രോഡക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി റിലീസിലേക്ക് നീങ്ങുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ച ചിത്രം ആമസോണ്‍ പ്രൈം പ്ലാറ്റ്ഫോമിലൂടെ നേരിട്ട് ഒടിടി റിലീസായാണ് എത്തുക.ഫെബ്രുവരി 15നാണ് റിലീസ്. ഡിസംബറില്‍ തിയറ്ററുകള്‍ തുറന്നാല്‍ തിയറ്റര്‍ റിലീസ് നടത്താമെന്ന പ്രതീക്ഷയിലാണ് ദൃശ്യം 2 ഒരുക്കിയിരുന്നത്. എന്നാല്‍ തിയറ്ററുകള്‍ തുറക്കുന്നത് വൈകിയ സാഹചര്യത്തില്‍ ഒടിടി റിലീസ് നിശ്ചയിക്കുകയായിരുന്നു.

2013ല്‍ പുറത്തിറങ്ങിയ മലയാളത്തിന്‍റെ ആദ്യ 50 കോടി ചിത്രം ദൃശ്യത്തിന്‍റെ തുടര്‍ച്ചയാണ് ദൃശ്യം 2. മീന, അന്‍സിബ, എസ്തര്‍, ആശ ശരത്, സിദ്ധിഖ്, മുരളി ഗോപി, സായ്കുമാര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ആശിര്‍വാദ് തന്നെ ഒരുക്കിയ ബ്രഹ്മാണ്ഡ മോഹന്‍ലാല്‍ ചിത്രം ‘മരക്കാര്‍-അറബിക്കടലിന്‍റെ സിംഹം’ കൂടി റിലീസ് കാക്കുന്നത് പരിഗണിച്ചാണ് ദൃശ്യം 2 ഒടിടി റിലീസ് തീരുമാനിച്ചത്.

Mohanlal starrer Drishyam 2 will have a direct OTT release through Amazon Prime on February 15th. The Jeethu Joseph directorial has Meena, Asha Sarath and Murali Gopi in pivotal roles.

Latest Upcoming